ലൈവ് ടിവി സംപ്രേഷണമുള്ള സ്മാർട് സ്കൂളും കുട്ടി റിപ്പോർട്ടേഴ്സും

newsreaders-students
SHARE

ദൈനംദിന പ്രവര്‍ത്തനങ്ങള്‍  തല്‍സമയം സംപ്രേഷണം ചെയ്തു വിസ്മയമാകുകയാണ് കോഴിക്കോട് പേരാമ്പ്രയിലെ ഒരു സ്കൂള്‍.  പൂര്‍വ വിദ്യാര്‍ഥികളടെ നേതൃത്വത്തില്‍ പേരാമ്പ്ര എ.യു.പി സ്കൂളാണ് സംസ്ഥാനത്തെ ആദ്യത്തെ ലൈവ് ടി.വി സംപ്രേഷണമുള്ള സ്കൂളായി മാറിയത്.

അസംബ്ലിയില്‍ പത്രങ്ങളിലെ തലക്കെട്ട് വായിക്കുന്നതൊക്കെ പഴഞ്ചനായി. കാലത്തിനൊത്ത് പൊതു വിദ്യാലയങ്ങളും മാറുന്നതിന്റെ കാഴ്ചയാണ് പേരാമ്പ്ര എ.യു.പി സ്കൂളില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍. സ്കൂളിലെ ഓരോ പ്രവര്‍ത്തനങ്ങളും ക്ലാസ് മുറിയിലിരുന്ന് തല്‍സമയം കാണാം, കേള്‍ക്കാം. അസംബ്ലിക്കു പോലും പുറത്തിറങ്ങേണ്ട.

.പൂര്‍വ വിദ്യാര്‍ഥികളുടെ വാട്സ് ആപ്പ് കൂട്ടായ്മയില്‍ നാമ്പെടുത്ത ആശയമാണിത്. ഒരുദിവസം നീളുന്ന പരിശീലന ക്ലാസിനു ശേഷമാണ് കുട്ടി റിപ്പോര്‍ട്ടര്മാരും കാമറമാന്‍മാരും ഫീല്‍ഡിലേക്കിറങ്ങിയത് മുഴുവന്‍ ക്ലാസ് മുറികളിലും എല്‍.സി.ഡി ടി.വി സ്ഥാപിച്ചാണ് സംപ്രേഷണം. റെക്കോര്‍ഡിങിനായി പ്രത്യേക  സ്റ്റുഡിയോയും സജ്ജീകരിച്ചിട്ടുണ്ട്

MORE IN NORTH
SHOW MORE