വാഹനാപകടങ്ങൾക്കു നേരെ വിദ്യാര്‍ഥികളുടെ ജാഗ്രത

blackspot
SHARE

വാഹനാപകടത്തില്‍ മരണം സംഭവിച്ച സ്ഥലങ്ങളില്‍ വീണ്ടും ജീവന്‍ പൊലിയാതിരിക്കാന്‍ മലപ്പുറം മൊറയൂര്‍ വി.എച്ച്.എം ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികളുടെ ജാഗ്രത. അപകടമരണങ്ങള്‍ നടന്ന സ്ഥലങ്ങള്‍ ബ്ലാക്ക്്സ്പോട്ട് എന്ന പേരില്‍ പ്രത്യേകം അടയാളപ്പെടുത്തിയാണ് സ്റ്റുഡന്റ്്സ് പൊലീസ് കേഡറ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.     

കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയായ ഐക്കരപ്പടി മുതല്‍ മോങ്ങം വരേയുളള ദേശീയപാതയിലെ 23 സ്ഥലങ്ങളാണ് ബ്ലാക്ക് സ്പോട്ട് എന്ന പേരില്‍ അടയാളപ്പെടുത്തിയത്. മഞ്ഞനിറമുളള പ്രതലത്തില്‍ രക്തത്തുളളികള്‍ ചിതറിയതിന്റെ സൂചനയുളള ചിത്രങ്ങളാണ് റോഡില്‍ വരക്കുന്നത്. ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് മൊറയൂര്‍ വി.എച്ച്.എം ഹയര്‍സെക്കണ്ടറി സ്കൂളിലെ എസ്.പി.സി അംഗങ്ങള്‍ ദൗത്യം ഏറ്റെടുത്തത്. 

പൊലീസിനൊപ്പം ട്രോമകെയര്‍ വളണ്ടിയര്‍മാരും വിദ്യാര്‍ഥികള്‍ക്ക് സഹായവുമായുണ്ട്. സ്ഥിരം അപകട മേഖലകളിലെല്ലാം ബ്ലാക്ക് സ്പോട്ട് അടയാളപ്പെടുത്തിയ ചിത്രങ്ങള്‍ക്കൊപ്പം പുതിയ മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കുന്നുണ്ട്.

MORE IN NORTH
SHOW MORE