പഠനോത്സവം സര്‍ഗ്ഗാത്മകമാക്കി അധ്യാപക-രക്ഷാകര്‍തൃ സമിതി

padanolsavamf
SHARE

പഠനോത്സവം സര്‍ഗ്ഗാത്മകമാക്കി കോഴിക്കോട് തിരുവണ്ണൂര്‍ യു.പി സ്കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതി. കുട്ടികളിലെ സര്‍ഗ്ഗവാസനകളെ ഉണര്‍ത്തും വിധം വ്യത്യസ്ത പരിശീലന കളരികളും ഒരുദിവസത്തെ സഹവാസ ക്യാംപുമാണ് പഠനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.   

ഒരു രാപ്പകല്‍ മുഴുവന്‍ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമെല്ലാം ഒന്നിച്ച് സ്കൂള്‍ അങ്കണത്തില്‍,നാടകവും  പാട്ടും കളികളും അതിലേറെ കാര്യങ്ങളുമായി പഠനം ഉത്സവമാക്കാന്‍ ഒത്തൂകൂടി,വ്യത്യസ്ത പരിശീലന കളരികളില്‍ വ്യത്യസ്ത അഭിരുചികളുള്ള കുട്ടികള്‍  

പഠനോത്സവം കേവലം വഴിപാടാക്കി മാറ്റാതെ വേറിട്ട പരിപാടികള്‍ സംഘടിപ്പിയ്ക്കാന്‍ പിടിഎ തീരുമാനിക്കുകയായിരുന്നു.

ശാസ്ത്ര കൗതുകമുള്ള കുട്ടികള്‍ക്ക് അതിനുള്ള പരിശീലനം,കരകൗശല വസ്തുക്കള്‍ നിര്‍‌മ്മിക്കാനും കലാമികവുകള്‍ പ്രകടിപ്പിയ്ക്കാനും വേദികള്‍,കൂടാതെ രക്ഷിതാക്കള്‍ക്കായി പ്രത്യേക കൗണ്‍സിലിംങ് ക്ലാസും സംഘടിപ്പിച്ചിരുന്നു.

MORE IN NORTH
SHOW MORE