അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കി നഗരസഭ ബജറ്റ്

kasargod-budget
SHARE

അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭ ബജറ്റ്. കൂടുതല്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാതെ നിലവിലുള്ളവയുടെ നടത്തിപ്പിന് തുക വകയിരുത്തുകയാണ് പ്രധാനമായും ചെയ്തത്.  നഗരത്തിലെ ഓവുചാലുകളുടെ നവീകരണത്തിന് സമഗ്ര ഓവുചാല്‍ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.

വിവിധ മേഖലകളുടെ സമഗ്രവികസനം നടപ്പാക്കും എന്ന പ്രഖ്യാപനത്തിനപ്പുറം പുതിയ പദ്ധതികള്‍ നാമമാത്രമായി ചുരുങ്ങി. നഗരസഭ പരിധിയിലെ റോഡുകളുടെ നവീകരണമാണ് ബജറ്റ് മുഖ്യവിഷയമാക്കി അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ ഫണ്ടും വായ്പകളുമുള്‍പ്പെടെ 11 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കാര്‍ഷീക മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ 35 ലക്ഷം രൂപയും നീക്കിവച്ചു. 

സ്പോര്‍ട്സ് കൗണ്‍സിലിനൊപ്പം ചേര്‍ന്ന് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ നവീകരണവും നഗരസഭ ലക്ഷ്യമിടുന്നു. വാര്‍ഡ് തലത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നരകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും നഗരസഭയ്ക്ക് പദ്ധതിയുണ്ട്. 

MORE IN NORTH
SHOW MORE