കല്ലായിയിൽ ഒാവുചാൽ നികത്തി റോഡ് നിർമാണം

kozhikode-drain
SHARE

വെള്ളക്കെട്ട് രൂക്ഷമായ കോഴിക്കോട് മാനാരിയിൽ മണ്ണിട്ടുനികത്തുവെന്ന് ആരോപണമുയർന്ന ഓടയിൽ നിന്നും ചെളിനീക്കം ചെയ്യാൻ തുടങ്ങി. റോഡു നിർമ്മാണത്തിനായി  ഓവുചാൽ നികത്തുവെന്ന  പരാതിയിൽ കഴമ്പില്ലെന്ന് വാർഡ് കൗൺസിലർ അറിയിച്ചു, 

മാനാരി കോഴിപ്പുറത്ത് രാഘവ മേനോൻ റോഡിൽ  വെള്ളപൊക്ക ഭീഷണി ഉയർത്തുംവിധം ഓവുചാൽ മണ്ണിട്ടു നികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തിയിരുന്നു, പ്രദേശവാസികളുടെ പരാതി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കൗൺസിലർ വിശദീകരണവുമായി രംഗത്തെത്തിയത്, റോഡ് നിർമ്മാണത്തിന് ഓവുചാൽ നികത്തില്ല, ചാലിന് മുകളിലൂടെ സ്ലാബിടുക മാത്രമാണ് ചെയ്യുന്നതെന്നും കൗൺസിലർ അറിയിച്ചു

വാർഡിൽ ഓടകളിലെ മണ്ണ് നീക്കം ചെയ്യാൻ 8 ലക്ഷം രൂപയുടെ പദ്ധതി നടന്നു വരികയാണ്, മണ്ണിട്ട് നികത്തുകയാണെന്ന് ആക്ഷേപമുയർന്ന ഭാഗം പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി

MORE IN NORTH
SHOW MORE