കുറ്റിപ്പുറം താലൂക്കാശുപത്രിയിൽ മൂന്നാഴ്ചയായി വെള്ളമില്ല; വലഞ്ഞ് രോഗികൾ

malappuram-taluk-hospital-water
SHARE

മലപ്പുറം കുറ്റിപ്പുറം താലൂക്കാശുപത്രിയിൽ മൂന്നാഴ്ചയായി വെള്ളമില്ല. ലാബിന്റെയും ശസ്ത്രക്രിയാ വാർഡിനേറെയും പ്രവർത്തനം പ്രതിസന്ധിയിലായതോടെ രോഗികൾ ദുരിതത്തിലായി. കുറ്റിപ്പുറം ബ്ലോക്ക് 'പഞ്ചായത്തെത്തിക്കുന്ന വെള്ളം ആശുപത്രിയിലെ ആവശ്യത്തിന് തികയുന്നില്ല

ആശുപത്രിവാസത്തിനൊപ്പം രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതമാണ്. ആവശ്യത്തിന് വെള്ളമില്ല .വെള്ളം എത്തുമ്പോൾ ബക്കറ്റുകളിൽ ശേഖരിച്ചു വക്കുകയാണ് .മോട്ടോർ തകരാറായതിനെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരി 16 മുതൽ കുറ്റിപ്പുറം പഞ്ചായത്ത് ആശുപത്രിയിലേക്കുള്ള ജലവിതരണം നിർത്തിയതാണ്.നിലവിൽ രാവിലെയും വൈകുന്നേരവുമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നാലായിരം ലിറ്റർ വെള്ളം എത്തിക്കുന്നുണ്ട്. അത് ആവശ്യത്തിന് തികയുന്നില്ല. 

താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അതിനാവശ്യമായ സൗകര്യങ്ങളൊന്നും നിലവിൽ ഇവിടെ ഇല്ല.22 കിടക്കകളൂ ള്ള ആശുപത്രിയിൽ ഒരു ദിവസം 600 ൽ അധികം രോഗികൾ എത്തുന്നുണ്ട്. ആശുപത്രിയിലെ ആവശ്യങ്ങൾക്ക് വെള്ളം എത്തിക്കാൻ സ്ഥിരം സംവിധാനം വേണമെന്നാണ് ആവശ്യം

MORE IN NORTH
SHOW MORE