ഒാവുചാൽ മണ്ണിട്ടു നികത്തുന്നതായി പരാതി

ovuchal
SHARE

കോഴിക്കോട് കല്ലായി മാനാരിയില്‍ റോഡ് നിര്‍‌മ്മിക്കാനായി ഒാവുചാല്‍ മണ്ണിട്ടുനികത്തുന്നതായി പരാതി. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശത്ത് ഒാവുചാല്‍ നികത്തുന്നത് ദുരിതം ഇരട്ടിയാക്കുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

കോഴിപ്പുറത്ത് രാഘവമേനോന്‍ റോഡിന് കുറുകെ കടന്നുപോകുന്ന ഒാവുചാലിന്റെ ഒരുഭാഗമാണ് മണ്ണിട്ട് നികത്താന്‍ നീക്കം നടക്കുന്നത്. പ്രദേശത്തെ ചെറുചാലുകളെ കല്ലായി പുഴയുമായി ബന്ധിപ്പിക്കുന്ന ഭാഗം നികത്തപ്പെടുന്നതോടെ വെള്ളക്കെട്ട് രൂക്ഷമാകുെമന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി തോടുകളില്‍ മണ്ണുനീക്കാനുള്ള പദ്ധതിയിലും രാഘവമേനോന്‍ റോഡിലെ ഒാവുചാല്‍ ഉള്‍പ്പെടുത്താതെ വന്നതോടെയാണ് നാട്ടുാകാര്‍ കാര്യം അന്വേഷിച്ചത്,റോഡുനിര്‍മ്മാണമാണ് ലക്ഷ്യമെന്നറിഞ്ഞതോടെ മേയര്‍ക്കും ജില്ലാഭരണകൂടത്തിനും പരാതി നല്‍കി വാര്‍ഡ് കൗണ്‍സിലര്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും ഒാവുചാല്‍ നികത്താന്‍ മൗനാനുവാദം നല്‍കുകയാണെന്നും പരാതിയില്‍ പറയുന്നു

MORE IN NORTH
SHOW MORE