ഗ്രാമീണ ടൂറിസത്തിനായി വയനാട് തെക്കുംതറയില്‍ കൊയ്ത്തുല്‍സവം

wayanad
SHARE

ഗ്രാമീണ ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനായി വയനാട് തെക്കുംതറയില്‍ കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു. പ്രത്യാശ കര്‍ഷക കൂട്ടായ്മയും കബനി കമ്യൂണിറ്റി ടൂറിസവും ചേര്‍ന്നാണ് കൃഷിയിറക്കിയത്. 

പ്രളയാനന്തര വയനാടിന്റെ പുനർ നിർമ്മിതിയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്  ഈ പദ്ധതി എന്ന് സംഘാടകർ പറയുന്നു . കർഷകരുടെയും ഉപഭോക്താക്കളുടെയും സഞ്ചാരികളുടെയും നിക്ഷേപ പങ്കാളിത്തത്തോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആറേക്കർ പാടത്തിലായിരുന്നു കൃഷി .

പ്രത്യാശ എന്ന കാർഷിക കൂട്ടായ്മയാണ് കൃഷി പരിപാലിച്ചത്. കബനി കമ്മ്യൂണിറ്റി ടൂറിസം ആൻഡ്‌ സർവീസസ് എന്ന കൂട്ടായ്മയാണ് പണം നൽകിയത്. ഇതിൽ അംഗങ്ങളായവർ വിളവ് വീതിച്ചെടുക്കും.

മൂന്ന് ലക്ഷത്തോളം രൂപയാണ് ചിലവായതു. പ്രദേശത്തെ ആദിവാസികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നൽകാനും ഈ സംരഭത്തിന് കഴിഞ്ഞു.

MORE IN NORTH
SHOW MORE