പേരാമ്പ്ര ബൈപ്പാസ്; പുതുയ അലൈന്‍മെന്‍റിൽ വീതി കുറച്ചു; ദുരൂഹതയെന്ന് ആക്ഷേപം

Still-alaignment
SHARE

പത്ത് വര്‍ഷം മുമ്പ് 15 മീറ്ററായി വിഭാവനം ചെയ്ത പേരാമ്പ്ര ബൈപ്പാസ് പുതുക്കിയ അലൈന്‍മെന്‍റ് പ്രകാരം 12 മീറ്ററാക്കി കുറച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം. ചിലരെ അലൈന്‍മെന്‍റില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കമെന്നെന്നാണ് ആരോപണം. എന്നാല്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കുന്നതിനാലാണ് വീതി കുറയുന്നതെന്നാണ് അധികൃതരുടെ അനൗദ്യോഗിക വിശദീകരണം. 

ആദ്യ ഘട്ടത്തിലെ അലൈന്‍മെന്‍റ് പ്രകാരം പതിനഞ്ച് വീടുകള്‍ക്കും രണ്ട് കെട്ടിടങ്ങള്‍ക്കും നടുവിലൂടെ ആയിരുന്നു നിര്‍ദിഷ്ട ബൈപ്പാസ് കടന്നുപോകേണ്ടിയിരുന്നത്. എതിര്‍പ്പുകള്‍ ശക്തമായതോടെ ഹൈക്കോടതി ഇടപെട്ടു. അലൈന്‍മെന്‍റ് മാറ്റാന്‍ നിര്‍ദേശം വന്നു. പുതുക്കിയ അലൈന്‍മെന്‍റ് പ്രകാരം  രണ്ട് വീടുകളും ഏഴ് കെട്ടിടങ്ങളുമാണ് പോവുക. 

അലൈന്‍മെന്‍റ് പുതുക്കിയപ്പോള്‍ റോഡിന്‍റെ വീതി കുറഞ്ഞു. നേരത്തെ 15 മീറ്ററാക്കാനായിരുന്നു തീരുമാനമെങ്കിലും ഇത് 12 ആയി കുറഞ്ഞു. പഴയ അലൈന്‍മെന്‍റിനേക്കാള്‍ വളവുകളും ഏറെ. ഇതോടെയാണ് ചില വ്യവസായികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ അലൈന്‍മെന്‍റും തയ്യാറാക്കിയതെന്ന ആക്ഷേപം ശക്തമായത്. എന്നാല്‍  ആരോപണം സിപിഎം തള്ളി. പദ്ധതിയെ എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് വാദം. 

MORE IN NORTH
SHOW MORE