കുട്ടികളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ കലാപരിചയം പദ്ധതി

palakkad
SHARE

കുട്ടികളിലെ കലാപരമായ കഴിവുകൾ പ്രോല്‍സാഹിപ്പിക്കാന്‍ പാലക്കാട് പട്ടിത്തറ പഞ്ചായത്തില്‍ കലാപരിചയം പദ്ധതി. വിവിധ സ്കൂളുകളില്‍ നടപ്പാക്കിയ പദ്ധതിയുടെ സമാപനം വട്ടേനാട് സ്കൂളില്‍ നടന്നു. 

വട്ടേനാട് ഗവണ്‍മെന്റ് എൽ.പി. സ്കൂളിൽ കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കഥകളി ഉല്‍സവം കുട്ടികൾക്കായി അവതരിപ്പിച്ചത്. പട്ടിത്തറ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണം 20l9 പദ്ധതിയിലുൾപ്പെടുത്തിയ കലാപരിചയം പദ്ധതി പ്രകാരമായിരുന്നു പരിപാടി. നൃത്തോത്സവം, തുള്ളൽ മഹോത്സവം, കഥകളി ഉല്‍സവം‌ എന്നിങ്ങനെ മൂന്നു ശില്പശാലകളാണ്  ക്രമീകരിച്ചത്. ശാസ്ത്രീയ നൃത്തരൂപങ്ങളെയും കഥകളി, തുള്ളൽ എന്നിവയെയും പരിചയപ്പെടുത്തുന്ന ക്ലാസുകൾ, അവതരണശൈലികള്‍ എന്നിവയും ഉള്‍ക്കൊളളിച്ചിരുന്നു. 

          കഥകളി ആചാര്യൻ കോട്ടക്കൽ ഗോപി നായർ സമാപനം ഉദ്ഘാടനം ചെയ്തു. പ്രമുഖ കലാകാരന്മാരുടെ കഥകളി, കഥകളിയിലെ അപൂർവ നിമിഷങ്ങൾ എന്നിവ കോർത്തിണക്കിയ ചിത്ര പ്രദർശനവും കുട്ടികള്‍ക്കായി ക്രമീകരിച്ചിരുന്നു. 

MORE IN NORTH
SHOW MORE