ഇതരസംസ്ഥാനക്കാർക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

migrant
SHARE

കോഴിക്കോട് ജില്ലയിലെ ഇതരസംസ്ഥാനതൊഴിലാളികള്‍ക്കായി നഗരസഭയുടെ നേതൃത്വത്തില്‍ ആരോഗ്യബോധവല്‍ക്കരണ ക്യാംപ് സംഘടിപ്പിച്ചു. സര്‍ക്കാര്‍ നഴ്സിങ് കോളജുമായി സഹകരിച്ച് നടത്തിയ ക്യാംപ് മികച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.   

ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും സംയുക്തമായി ആവിഷ്ക്കരിച്ച ഗരിമ പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക ക്യാംപ് സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഇതര സംസ്ഥാന ക്യാംപുകളില്‍നിന്നെത്തിയ തൊഴിലാളികള്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തൊഴിലാളികള്‍ക്ക് ലഭിച്ചു. തുടര്‍ പരിശോധന ആവശ്യമുള്ളവര്‍ക്ക് സൗജന്യചികില്‍സ ലഭിക്കുന്നതിനുള്ള കാര്‍ഡും ക്യാംപില്‍ വിതരണം ചെയ്തു.

 ഇതരസംസ്ഥാനതൊഴിലാളികളില്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിലാണ് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ക്യാംപ് ഒരുക്കിയത്. തൊഴിലാളികള്‍ക്കായി നടത്തിയ പ്രത്യേക ബോധവല്‍ക്കരണ ക്ലാസില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു, നഗരസഭ ഡപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, നഗരസഭ ഹെല്‍ത്ത് ഓഫിസര്‍ ആര്‍.എസ്.ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

MORE IN NORTH
SHOW MORE