പണിമുടക്ക്; ചേളാരി ഐ.ഒ.സി പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു

ioc
SHARE

അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന് ആവശ്യപ്പെട്ട് ലോറി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്കിനെ തുടര്‍ന്ന് മലപ്പുറം ചേളാരി ഐ.ഒ.സി പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. വേതനം കൃത്യമായി വിതരണം ചെയ്യുക, ഡ്രൈവര്‍മാര്‍ക്കായി പ്ലാന്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പണിമുടക്ക് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. 

ചേളാരി ഐ.ഒ.സിയിലെ 170 ലോറി ഡ്രൈവര്‍മാരാണ് പണിമുടക്കിലുള്ളത്. പ്ലാന്റിലേക്ക് രാത്രി കാലങ്ങളില്‍വരെ ഗ്യാസ് സര്‍വ്വീസ് നടത്തിയെത്തുന്ന തൊഴിലാളികള്‍ക്ക് വിശ്രമമുറിയും കുടിവെള്ളവുമടക്കുമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഡ്രൈവര്‍മാര്‍ പണിമുടക്ക് ആരംഭിച്ചത്. ഡ്രൈവര്‍മാര്‍ക്ക് കൃത്യമായി വേദനം ലഭിക്കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. 

ഐ.ഒ.സി അധികൃതര്‍ സൗകര്യമൊരുക്കാത്തതിനെതിരെ ലാബര്‍ കമ്മീഷനും കലക്ട്രര്‍ക്കും ഡ്രൈവര്‍മാരുടെ കൂട്ടായ്മ പരാതി നല്‍കിയിരുന്നു. ഗ്യാസ് നീക്കം നിലച്ചതോടെ പ്ലാന്റിലെ ഗ്യാസ് ഫില്ലിങ് ജോലികളും നിലച്ചിരിക്കുകയാണ്.

MORE IN NORTH
SHOW MORE