മലപ്പുറം ജില്ലയുടെ മലയോര മേഖലകള്‍ കടുത്ത വരള്‍ച്ചയിലേക്ക്

drouht
SHARE

മലപ്പുറം ജില്ലയുടെ മലയോര മേഖലകള്‍ കടുത്ത വരള്‍ച്ചയിലേക്ക്. കുളങ്ങളും കിണറുകളും വറ്റിത്തുടങ്ങിയതോടെ കുടിവെള്ളത്തിനു എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

മലയോര മേഖലകളില്‍ കിണറുകളിലെ ജലനിരപ്പ് താഴുകയാണ്.പുഴകള്‍ നീര്‍ച്ചാലുകളായി മാറി.പുഴകളില്‍ രൂപപ്പെട്ട ചുറു കുഴികളില്‍ മാത്രമാണ് വെളളമുള്ളത്.കാളികാവ് പഞ്ചായത്തില്‍ മാത്രം വേനലിന് മുന്പ് സാധാരണ 80ല്‍ അധികം തടയണകള്‍ നിര്‍മിക്കാറുണ്ട്.എന്നാല്‍ ഇത്തവണ തടയണകള്‍ ഒന്നും നിര്‍മിച്ചിട്ടില്ല.പുഴകളില്‍ നിര്‍മിക്കുന്ന താല്‍കാലിക തടയണകള്‍ മൂന്നു വര്‍ഷമെങ്കിലും നിലനിര്‍ത്തമെന്നാണ് പുതിയ ഉത്തരവ്.മാത്രമല്ല തടയണകള്‍ നിര്‍മിക്കാന്‍ ചാക്കും ഉപയോഗിക്കാന്‍ പാടില്ല.

കഴിഞ്ഞ വേനലില്‍ കടുത്ത വരള്‍ച്ചയാണ് മലയോര മേഖലകളില്‍ ഉണ്ടായത്.നിലവിലെ അവസഥയില്‍ രണ്ടു മാസത്തിനുള്ളില്‍ കിണറുകള്‍ പൂര്‍ണമായും 

വരള്‍ച്ച മുന്നില്‍ കണ്ട് കൃഷിയിടങ്ങളിലേക്കുള്ള അനധികൃത പമ്പിങ്ങ് നിര്‍ത്തിവെക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

MORE IN NORTH
SHOW MORE