ട്രാന്‍സ്‍ജന്‍ഡര്‍ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു; മേല്‍നോട്ടച്ചുമതല ആരോഗ്യവകുപ്പിന്

transgenter-clinic
SHARE

കോഴിക്കോട് ജില്ലയിലെ ആദ്യ ട്രാന്‍സ്‍ജന്‍ഡര്‍ ക്ലിനിക്ക് ബീച്ച് ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്ലിനിക്കിന്റെ മേല്‍നോട്ടച്ചുമതല ആരോഗ്യവകുപ്പിനാണ്.  

ആശുപത്രികളില്‍ ട്രാന്‍സ്ജന്‍ഡേഴ്സ് നേരിടുന്ന വിവേചനം കണക്കിലെടുത്താണ് പുതിയ ക്ലിനിക്കിന് രൂപം നല്‍കിയത്. ട്രാന്‍സ്ജന്‍ഡര്‍ രോഗികള്‍ക്ക് ആവശ്യമായ പരിഗണന ലഭ്യമാക്കുകയാണ് ലക്ഷ്യം. ആഴ്ചയില്‍ ഒരുദിവസമാണ് പ്രവര്‍ത്തനം. ആവശ്യമുള്ളവര്‍ക്ക് സ്പെഷലിസ്റ്റ് ഡോക്ടറെ ലഭ്യമാക്കും. 

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ആരു ചികില്‍സതേടിയെത്തിയാലും ഒ.പി ടിക്കറ്റിന് കാത്തുനില്‍ക്കാതെ ഡോക്ടറെ കാണാന്‍ സൗകര്യമൊരുക്കും. തുടര്‍ച്ചികില്‍സയ്ക്ക് മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന്റെ ഭാഗമായി പ്രത്യേക കാര്‍ഡും ക്ലിനിക്കില്‍നിന്ന് ലഭ്യമാക്കും. 

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.