മലബാറിന്‍റെ കരുത്തായി കാലിക്കറ്റ് ഹീറോസ്; മൽസരം അടുത്തമാസം

clt-heros
SHARE

പ്രഥമ പ്രോ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ മലബാറിന്‍റെ കരുത്താകാനൊരുങ്ങി കാലിക്കറ്റ് ഹീറോസ്. ദേശീയ താരങ്ങളാല്‍ സമ്പന്നമായ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. മറ്റു ടീമുകളില്‍ നിന്ന് വ്യത്യസ്ഥമായി മുന്‍ വോളി താരങ്ങളാണ് കാലിക്കറ്റ് ഹീറോസിനെ രംഗത്തിറക്കിയത്. ഫെബ്രുവരി ആദ്യവാരമാണ് മല്‍സരം. 

ജെറോം വിനീത്, അജിത്ത് ലാല്‍, രതീഷ് എന്നിങ്ങനെ ദേശീയ ടീമുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചവര്‍ ഒരുങ്ങികഴിഞ്ഞു. പ്രോ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ എതിരാളികളെ വിറപ്പിക്കുന്ന സ്മാഷുകള്‍ ഉതിര്‍ക്കാന്‍. മുന്‍ ഇന്ത്യന്‍ താരം കിഷോര്‍ കുമാറാണ് കാലിക്കറ്റ് ഹീറോസിന്‍റെ പരിശീലകന്‍. 

കാലിക്കറ്റ് ഹീറോസിനെ കൂടാതെ കേരളത്തിനായി കൊച്ചി ബ്ലു സ്പൈക്കേഴ്സും കളത്തിലിറങ്ങും. അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, യു മുംബൈ വോളി, ബ്ലാക്ക് ഹോക്സ് ഹൈദരാബാദ് എന്നിവയാണ് മറ്റു ടീമുകള്‍. ഫെബ്രുവരി രണ്ടിന് കൊച്ചിയും മുംബൈയും തമ്മിലാണ് ആദ്യ മല്‍സരം. ഫെബ്രുവരി 22നാണ് ഫൈനല്‍. 

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.