റോഡ് പുനർനിർമാണത്തിനായി നാട്ടുകാരുടെ കൂട്ടായ്മ

road
SHARE

റയില്‍വേ ഭൂമിയാണന്ന കാരണംകൊണ്ട് റോഡിന്റെ പുനര്‍‍നിര്‍മാണം വഴിമുട്ടിയപ്പോള്‍ രക്ഷകരായത് നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. മലപ്പുറം വാണിയമ്പലത്തെ മഴവില്‍ അസോസിയേഷനാണ് റയില്‍വേ ഭൂമി പാട്ടത്തിനെടുത്ത് വികസനത്തിന് വഴിയൊരുക്കിയത്.  

വാണിയമ്പലം ടൗണില്‍ നിന്ന് തുടങ്ങുന്ന ഹൈസ്കൂള്‍ പൂളക്കുന്ന് റോഡ് 350 മീറ്ററോളം റയില്‍വേ ഭൂമിയിലൂടെയാണ് കടന്നു പോവുന്നത്. റയില്‍വേ ഭൂമിയാണന്ന ഒറ്റക്കാരണംകൊണ്ട് കാലങ്ങളായി റോഡ് ടാര്‍ ചെയ്യുന്നതും കോണ്‍ക്രീറ്റ് ചെയ്യുന്നതും തടഞ്ഞിരുന്നു. മഴക്കാലമായാല്‍ ചളിക്കുളമായ റോഡിലൂടെ നടന്നുപോവാന്‍ പോലും കഴിയാതെയായി. ജനപ്രതിനിധികള്‍ പലവട്ടം ഫണ്ടനുവദിച്ചിട്ടും റയില്‍വേ റോഡ് നന്നാക്കാന്‍ അനുമതി നല്‍കിയില്ല. ഒടുവില്‍ മഴവില്‍ അസോസിയേഷനിലെ ചെറുപ്പക്കാര്‍ നാലു ലക്ഷം രൂപയടച്ച് റോഡ് പത്തു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത് പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചു.

വാണിയമ്പലം ഗവണ്‍മെന്റ് സ്കൂളിലെ രണ്ടായിരത്തില്‍ അധികം വിദ്യാര്‍ഥികള്‍ക്കും തീരുമാനം ആശ്വാസമായി.പി.വി.അബ്ദുല്‍ വഹാബ് എം.പിയും എ.പി. അനില്‍ കുമാര്‍ എം.എല്‍.എയും റോ‍ഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഫണ്ടനുവദിച്ചു. ഇതോടെ കാലങ്ങളായി മുടങ്ങിക്കിടന്ന റോഡ് നിര്‍മാണം ലക്ഷ്യം കാണുകയാണ്.

MORE IN NORTH
SHOW MORE