ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച പരിഹരിക്കാൻ യോഗം

bridge
SHARE

മലപ്പുറം ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച പരിഹരിക്കാൻ അടുത്ത ആഴ്ച ഉന്നതതല യോഗം ചേരും. ചോർച്ച പരിഹരിക്കുന്നതിലുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയിൽ യോഗം ചേരുന്നത്.

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ മധ്യഭാഗത്തെ 20 ഷട്ടറുകൾക്കടിയിലാണ് ചോർച്ചയുള്ളത്. ഇത് പരിഹരിക്കാൻ ഡൽഹി ഐ.ഐ.ടി യാണ് റിപ്പോർട്ട് തയാറാക്കിയത്.ഇന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചോർച്ച പരിഹരിക്കാൻ നടപടി ആരംഭിച്ചത്. 25 കോടി രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം പ്രവർത്തികൾ ആരംഭിച്ചിരുന്നില്ല

2012 മെയ് 17 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ജലസേചനവും കൃഷിയും കുടിവെള്ളവും ലക്ഷ്യമിട്ട് 148 കോടി രൂപ ചെലവിലായിരുന്നു നിർമാണം. എന്നാൽ വെള്ളം സംഭരിച്ചു നിർത്തുകയെന്ന നിർമാണ ലക്ഷ്യം മാത്രം ഇത്ര കാലമായി ട്ടും നടന്നിട്ടില്ല. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ ഇതിനകം നടന്നു.

MORE IN NORTH
SHOW MORE