ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം; കാസര്‍കോട് 6 പഞ്ചായത്തുകള്‍ സമരത്തിലേക്ക്

train
SHARE

ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലയിലെ ആറു  പഞ്ചായത്തുകള്‍ സമരത്തിലേക്ക്.  ചെറുവത്തൂര് റയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനാണ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയലടക്കമുള്ള സമരങ്ങള്‍ക്ക് നീക്കം നടക്കുന്നത്. 

കാസര്‍കോട് ജില്ലയില്‍ വരുമാനത്തില്‍ മൂന്നാം സ്ഥാനത്താണ് ചെറുവത്തൂര്‍ റയില്‍വേ സ്റ്റേഷന്‍. കയ്യൂര്‍–ചീമേനി, പീലിക്കോട്,പടന്ന, വലിയപറമ്പ്, കാങ്കോല്‍– ആലപ്പടപ്പ്, ചെറുവത്തൂര്‍ തുടങ്ങി  ആറുപഞ്ചായത്തിലെ ആയിരക്കണക്കിനാളുകളുടെ ആശ്രയിക്കുന്ന സ്റ്റേഷന്‍.  പ്രധാന ട്രെയിനുകളായ പറശുറാം, ഇന്റര്‍സിറ്റി, യശ്വത്പുര എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ല. ജനപ്രതിനിധികള്‍  അടക്കം കാലങ്ങളായി ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും റയില്‍വേ കണ്ടഭാവം നടിക്കുന്നില്ല. ഇതിനെ തുടര്‍ന്നാണ് ട്രെയിന്‍ തടയല്‍ അടക്കമുള്ള സമരവുമായി പഞ്ചായത്തുകള്‍ തന്നെ രംഗത്തിറങ്ങിയത്

ഫെബ്രുവരി ആദ്യം ജില്ലയിലെത്തുന്ന ഡിവിഷണല്‍  ജനറല്‍ മാനേജറെ പ്രശ്നങ്ങള്‍ ധരിപ്പിക്കും. തുടര്‍ന്നും അനുകൂല നടപടികളുണ്ടായില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ചു സ്റ്റേഷന്‍ ഉപരോധവും ട്രെയിന്‍ തടയല്‍ അടക്കമുള്ള സമരങ്ങളിലേക്ക് കടക്കാനാണ് തീരുമാനം.

MORE IN NORTH
SHOW MORE