കർഷകർക്ക് ആശ്വാസമായി മന്ത്രിസഭാ തീരുമാനം

wayanad
SHARE

കബനി റിവര്‍വാലി പദ്ധതിപ്രകാരമുള്ള വായ്പയും പലിശയും എഴുതിത്തള്ളാനുള്ള മന്ത്രിസഭാതീരുമാനം വയനാട് ജില്ലയിലെ മൂവായിരത്തി അഞ്ഞൂറോളം കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. കബനി നദിയുടെ നീരൊഴുക്ക് പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ തിരിച്ചടയ്ക്കാനുള്ള ഒരു കോടി 17 ലക്ഷം രൂപയാണ് എഴുതിത്തള്ളിയത്.1999 കാലയളവിലാണ് കബനി റിവര്‍വാലി പദ്ധതി നടപ്പിയത്.

കബനിയുടെ നീരൊഴുക്ക് ഭാഗങ്ങളായിരുന്ന വയനാട് ജില്ലയിലെ 76 ശതമാനം പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്.കര്‍ണാടകയിലെ ബീച്ചിനഹള്ളി ഡാമിലേക്ക് മണ്ണ് ഒഴുകിപ്പോകുന്നത് തടയിടുന്നതും ഡാമിന്റെ കാപ്പാസിറ്റി കൂട്ടുന്നതും ലക്ഷ്യങ്ങളായിരുന്നു.

മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ്  കബനി നീരൊഴുക്ക് മേഖലകളിലെ കര്‍ഷകര്‍ക്ക് ലോണ്‍ നല്‍കിയിരുന്നത്.ലോണിന്റെ പകുതി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായിരുന്നു രീതി.പകുതി തുക ആറ് ശതമാനം പലിശനിരക്കില്‍ 12 വര്‍ഷത്തിനകം തിരിച്ചടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. 2013 ല്‍ ഈ പദ്ധതി അവസാനിപ്പിച്ചു. 

നിരവധി കര്‍ഷകര്‍ പദ്ധതി പ്രകാരം വായ്പ എടുത്തിരുന്നു. 3496 കര്‍ഷകരുടെ ലോണ്‍ എഴുതിത്തള്ളാനാണ് തീരുമാനം.  85 ലക്ഷം രൂപയുടെ വായ്പയും പിഴപ്പലിയും ഉള്‍പ്പടെ 1.17 കോടി രൂപ എഴുതിത്തള്ളും. വരള്‍ച്ചയും പ്രകൃതിക്ഷോഭവും കാരണമുണ്ടായ കൃഷിനാശം കണക്കിലെടുത്താണ് തീരുമാനം.

MORE IN NORTH
SHOW MORE