കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന് വ്യാഴാഴ്ച കോഴിക്കോട് തുടക്കമാകും

kerala-litarature-fest-clt
SHARE

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന് വ്യാഴാഴ്ച കോഴിക്കോട് തുടക്കമാകും. നാലു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ സാമുഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സദസുമായി സംവദിക്കും. 

കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളാണ് സാഹിത്യോല്‍സവ വേദിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വിവിധ ഭാഷകളില്‍നിന്നുള്ള അഞ്ഞൂറോളം അതിഥികള്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. പ്രളയാനന്തര കേരളത്തിന്റെ നവനിര്‍മാണം, ആധുനിക ഭാരത ശില്‍പികള്‍, സ്ത്രീ സമൂഹം മുന്നേറ്റങ്ങള്‍ വെല്ലുവിളികള്‍, ദലിത് മുന്നേറ്റം തുടങ്ങി സാമുഹ്യപ്രാധാന്യമര്‍ഹിക്കുന്ന നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. 

സാഹിത്യോല്‍സവത്തിന്റെ ഇത്തവണത്തെ അതിഥിരാജ്യം വെയ്ല്‍സാണ്. വെയ്‌ല്‍സ്് സാഹിത്യത്തിന്റെ പ്രത്യേക സെഷനുകളുണ്ടാകും. മേള വര്‍ണാഭമാക്കുന്നതിന്റെ ഭാഗമായി ബീച്ചിലെ വേദിയില്‍ വൈകുന്നേരങ്ങളില്‍  കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഡി.സി കിഴക്കേമുറി ഫൗണ്ടേഷനാണ് സംഘാടകര്‍.

MORE IN NORTH
SHOW MORE