കോഴിക്കോട് ചക്കിട്ടപാറയിൽ കുടിവെള്ളക്ഷാമം രൂക്ഷം

Kozhikode-drinking-water
SHARE

കോഴിക്കോട് ചക്കിട്ടപാറ ആലംപാറ ആദിവാസിക്കോളനിയിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. പത്ത് കുടുംബങ്ങള്‍ വെള്ളവും വെളിച്ചത്തിനുമായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാല് വര്‍ഷം പിന്നിടുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഭൂമിയില്‍ വൈദ്യുതിവേലിയില്ലാത്തതിനാല്‍ കോളനിയില്‍ വന്യമൃഗശല്യവും രൂക്ഷമാണ്. 

ഈ നീര്‍ച്ചാലിലെ ഉറവ വറ്റിയാല്‍ സരോജിനിയുടെ കണ്ണുനിറയും. കുടിവെള്ളം മുട്ടുന്നതിലെ സങ്കടത്തിനൊപ്പം ഉറവ തേടിയുള്ള കിലോമീറ്റര്‍ നീളുന്ന യാത്രയെക്കുറിച്ചാകും പിന്നീട് ചിന്ത. കാട്ടാനയെപ്പേടിച്ചും പട്ടിണിയോട് മല്ലടിച്ചും സരോജിനി തൊണ്ട നനയ്ക്കാനുള്ള വെള്ളം തേവുന്നത് പലരുെടയും മുന്നില്‍ കൈനീട്ടിയിട്ടും ഫലമില്ലെന്ന് കണ്ടിട്ടാണ്. വര്‍ഷങ്ങളായി ഈ ദുരിതക്കയം കടന്ന് ആദിവാസി കുടുംബങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നത് അധികാരികള്‍ക്ക് നന്നായറിയാം. എന്നാല്‍ പരിഹാരം അകലെയാണ്. 

പത്ത് കുടുംബങ്ങളാണ് ആലംപാറ ആദിവാസി കോളനിയിലുള്ളത്. ഒരാള്‍ക്കും സുരക്ഷിതമായ വീടില്ല. വൈദ്യുതിയും കുടിവെള്ളവും ഇവരുടെ ആഗ്രഹങ്ങളായി അവശേഷിക്കുന്നു. റേഷന്‍ മണ്ണെണ്ണയില്‍ പാചകവും രാത്രിയിലെ പ്രകാശവും കരുതണം. വോട്ടുതേടിയെത്തുന്നവര്‍ ഇവര്‍ക്ക് പല പദ്ധതികളെക്കുറിച്ചുള്ള വാഗ്ദാനവും നല്‍കി മടങ്ങും. പിന്നാലെ മറക്കും. കുടിവെള്ള വിതരണത്തിനെത്തിനായി ചക്കിട്ടപ്പാറ പഞ്ചായത്ത് വകയിരുത്തിയ നാലരക്കോടിയിലും ആലംപാറക്കാരുടെ പേരില്ല. 

MORE IN NORTH
SHOW MORE