കോടഞ്ചേരിയിലെ കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധം

kozhikode-quarry
SHARE

കോഴിക്കോട് കോടഞ്ചേരിയിലെ കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാരുടെ അനിശ്ചിതകാല സമരം. പഞ്ചായത്ത് ഭരണസമിതിയെ സ്വാധീനിച്ചാണ് ക്വാറി മാഫിയ അനുമതി വാങ്ങിയെടുത്തത് എന്നാണ് ആരോപണം.  പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുടില്‍കെട്ടി കഞ്ഞിവച്ചു കുടിച്ചാണ് പ്രതിഷേധം. 

കോടഞ്ചേരി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ ഉള്ള അമ്മായിക്കോട് ക്വാറിക്കെതിരെയാണ് പ്രതിഷേധം. നാട്ടുകാരുടെ ആദ്യഘട്ട സമരത്തില്‍ അടിതെറ്റിയ മാഫിയ സംഘം ആദ്യം ക്വാറി അടച്ചുപൂട്ടിയെങ്കിലും പഞ്ചായത്തിനെ സ്വാധീനിച്ച് വീണ്ടും പ്രവര്‍ത്തിക്കാനുള്ള അനുമതി സ്വന്തമാക്കി. ഇതില്‍ പ്രകോപിതരായാണ് നാട്ടുകാര്‍ വീണ്ടും സമരത്തിനിറങ്ങിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.  

ചെറിയ വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന വഴികളിലൂടെയുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍ ഏറെ ഭീതിയോടെയാണ് നാട്ടുകാര്‍ കാണുന്നത്. പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. 

MORE IN NORTH
SHOW MORE