എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍; വലഞ്ഞ് യാത്രക്കാർ

ksrtc
SHARE

എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ മലബാറിലെ യാത്രക്കാരെയും ബാധിച്ചു. എണ്‍പത് സര്‍വീസുകളാണ് ഇതുവരെ താളം തെറ്റിയത്. വരും മണിക്കൂറുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങുമെന്നാണ് സൂചന. 

 കാസര്‍കോട് നിന്ന് 25 സര്‍വീസുകള്‍ ഇതുവരെ മുടങ്ങി. കോഴിക്കോട് പന്ത്രണ്ടും പാലക്കാട്  ആറും മലപ്പുറത്ത് ഏഴും  സര്‍വീസുകള്‍ ജീവനക്കാരുടെ കുറവ് മൂലം നടത്താന്‍ ആയില്ല. മലപ്പുറത്ത് പിരിച്ചുവിട്ട ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂരില്‍ ഏഴ് സര്‍വീസുകളാണ് ഇതുവരെ മുടങ്ങിയതെങ്കിലും വൈകിട്ടോടെ ഇരുപതോളം സര്‍വീസുകള്‍ നിര്‍ത്തേണ്ടി വരും. 

MORE IN NORTH
SHOW MORE