ഹാളുകളുടെ വാടക വർധന; പ്രതിഷേധം കടുപ്പിച്ച് കലാസാംസ്കാരിക കൂട്ടായ്മ

kozhikode
SHARE

കോഴിക്കോട്ടെ നഗരസഭാ ഹാളുകളുടെ വാടക വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധം കടുപ്പിച്ച് കലാസാംസ്കാരിക കൂട്ടായ്മ. കോര്‍പ്പറേഷന്‍ ഓഫിസിനുമുന്നില്‍ നടന്ന പ്രക്ഷോഭ പരിപാടി സാഹിത്യകാരന്‍ പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്തു. 

കലയിലൂടെ പ്രതിഷേധമറിയിക്കാനാണ് ഈ കലാകാരന്മാര്‍ ഇവിടെ ഒത്തുകൂടിയത്. കലാ സാംസ്കാരിക സംയുക്ത വേദിയുടെ കീഴിലുള്ള അറുപത് സംഘനടകളില്‍നിന്നുള്ള പ്രതിനിധികള്‍.  ഹാളുകളുടെ വാടകവര്‍ധന പിന്‍വലിക്കണമെന്നാണ് ആവശ്യം. നിരവധി തവണ പ്രതിഷേധം അറിയിച്ചിട്ടും നഗരസഭ നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചതോടെ ഇവര്‍ തെരുവിലിറങ്ങുകയാണ്. നാടകം അവതരിപ്പിച്ചും പാട്ടുപാടിയും, അധികാരകള്‍ക്കു പ്രതിഷേധമറിയിക്കുകയാണിവര്‍. സാഹിത്യകാരന്‍ പി.കെ.പാറക്കടവ് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയതത്.

വിഷയത്തില്‍ അടിയന്തര ഇടപടലിന് കോര്‍പ്പറേഷന്‍ തയാറായില്ലെങ്കില്‍ പ്രതിഷേധ പരിപാടി വ്യാപിപിക്കുകയാണ് ലക്ഷ്യം. അടുത്തമാസം ഒന്നുമുതലാണ് വാടകവര്‍ധന നിലവില്‍ വരുന്നത്.  

MORE IN NORTH
SHOW MORE