കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയൊരുക്കി കാപ്പി കൃഷി ചെയ്യാൻ വ്യവസായവകുപ്പ്

wayanad-kappi
SHARE

വയനാട്ടില്‍ കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയൊരുക്കി കാപ്പി കൃഷി ചെയ്ത് ബ്രാന്‍ഡിങ് നടത്താന്‍ വ്യവസായവകുപ്പിന് പദ്ധതി. കിന്‍ഫ്രയെയാണ് ഇക്കാര്യം ചുമതലപ്പെടുത്തിയത്. ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളെക്കുറിച്ചുള്ള സെമിനാറില്‍ മന്ത്രി ഇ.പി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്.

വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതോടെ കാര്‍ഷിക മേഖലക്കാകെ ഉണര്‍വ്വ് നല്‍കാനാകുമെന്നാണ് പ്രതീക്ഷ. വാര്യാട് വ്യവസായ പാര്‍ക്കിലെ നൂറേക്കര്‍ ഭൂമിയില്‍ പ്രത്യേക കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയൊരുക്കി കാപ്പി കൃഷി ചെയ്യാനാണ് പദ്ധതി. ഈ കാപ്പി ബ്രാന്‍ഡ് ചെയ്ത് വിദേശവിപണിയലെത്തിക്കും. കിന്‍ഫ്രയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു. ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തില്‍ ഈ രീതി വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്നും കേരളത്തില്‍ നിന്നുള്ള സംഘം ഇതേക്കുറിച്ച് പഠിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വയനാടിന്റെ കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് മുന്‍ഗണന നല്‍കുന്ന കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും. സഹകരണ സംഘങ്ങള്‍ വഴി സൗജന്യനിരക്കില്‍ പശുക്കളെ നല്‍കുന്നതിനുള്ള നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.

MORE IN NORTH
SHOW MORE