തൃത്താല ബണ്ടിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്

Thrithala-bund
SHARE

പ്രളയത്തില്‍ തകര്‍ന്ന പാലക്കാട് തൃത്താലയിലെ കോടനാട് ബണ്ടിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. ബണ്ടിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തണമെന്നും കൈവരികൾ സ്ഥാപിക്കണമെന്നുമാണ് തുരുത്ത് സംരക്ഷണസമിതിയുടെ ആവശ്യം. 

കായൽ നിലത്തിനു മുകളിലെ ബണ്ടിലൂടെ 300 മീറ്റര്‍ ദൂരത്തില്‍ കടന്നു പോകുന്നതാണ് തൃത്താലയിലെ കോടനാട്-തുരുത്ത് റോഡ്. കഴിഞ്ഞ പ്രളയത്തില്‍ ബണ്ടിന് ബലക്ഷം ഉണ്ടാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. റോഡ് ബലപ്പെടുത്തണമെന്നും, കൈവരികൾ സ്ഥാപിക്കണമെന്നുമാണ് തുരുത്ത് റോഡ് സംരക്ഷണസമിതിയുടെ ആവശ്യം. കായലിലൂടെ കോസ്‌വേ നിർമിച്ചു കക്കാട്ടിരിയുമായോ, കൂറ്റനാടുമായോ ബന്ധിപ്പിക്കുന്നതും പരിഗണിക്കണം.  

1972-73 വര്‍ഷത്തില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പണി കഴിപ്പിച്ച റോഡാണിത്. ബലക്ഷയം പരിഹരിക്കാന്‍ എം.എൽ.എ. ഫണ്ടുപയോഗിച്ച് പത്തുമീറ്ററോളം നീളത്തില്‍ നിര്‍മാണപ്രവൃത്തി നടത്തിയിരുന്നു.  

റോഡിന് വീതിയില്ലാത്തതും കൈവരികളിലില്ലാത്തതും യാത്രാവാഹനങ്ങളെയും അപകടത്തിലാക്കുന്നു.

MORE IN NORTH
SHOW MORE