വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ അറ്റകുറ്റപ്പണി വൈകുന്നു; പണം അനുവദിക്കാതെ അധികൃതർ

velliyamkallu-pkd
SHARE

പാലക്കാട് തൃത്താലയിലെ വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ അറ്റകുറ്റപ്പണി അനിശ്ചിതമായി വൈകുന്നു. നാളുകളേറെയായി നാലു ഷട്ടറുകള്‍ തുറക്കാത്തതും ഏപ്രണുകളുടെ തകര്‍ച്ചയും റഗുലേറ്ററിനെ അപകടത്തിലാക്കുകയാണ്. അറ്റകുറ്റപ്പണിക്ക് പതിനഞ്ചുകോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടും പണം അനുവദിച്ചിട്ടില്ല.  

വെളളിയാങ്കല്ല് റഗുലേറ്ററിന്റെ 27 ഷട്ടറുകളില്‍ ചില ഷട്ടറുകള്‍ മാത്രമാണ് വെളളം ഒഴുക്കിവിടാനായി തുറക്കുന്നത്. ഇതാണ് തടയണയുടെ താഴെയുളള ഏപ്രണുകളുെട തകര്‍ച്ചയ്ക്ക് കാരണം. തടഞ്ഞുനിര്‍ത്തിയിരിക്കുന്ന വെളളത്തിന്റെ കുത്തൊഴുക്ക് ഏപ്രണുകളില്‍ വലിയ ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. എല്ലാ ഷട്ടറുകളും നിശ്ചിത അളവില്‍ ഒരേ സമയം തുറന്നാല്‍ പ്രതിസന്ധി പരിഹരിക്കാമെങ്കിലും മിക്ക ഷട്ടറുകളും അറ്റകുറ്റപ്പണി കാത്തുകിടക്കുകയാണ്. റഗുലേറ്ററിന്റെ തൂണുകളുടെ വിളളലുകള്‍ ഉള്‍പ്പെടെ പരിഹരിക്കാന്‍ പതിനഞ്ചുകോടി രൂപയുടെ പദ്ധതി ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയതാണ്. പക്ഷേ പണം അനുവദിച്ചിട്ടില്ല. 

റഗുലേറ്റര്‍ പ്രദേശത്ത് ഒാഫീസില്ലെങ്കിലും റഗുലേറ്ററിന്റെ ചുമതലയുളള അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെ നാലു ജലസേചനവകുപ്പ് ജീവനക്കാര്‍ ഒന്നരലക്ഷം രൂപയാണ് ശമ്പളമായി കൈപ്പറ്റുന്നത്. 2007 ല്‍ ഉദ്ഘാടനം ചെയ്ത റഗുലേറ്ററിന് ഇതിനോടകം 81 ലക്ഷത്തി എണ്‍പത്തിയേഴായിരത്തി 476 രൂപ അറ്റകുറ്റപ്പണിക്ക് ചെലവായെന്നാണ് കണക്ക്. എന്നിട്ടും കോടികളുടെ പ്രവൃത്തികള്‍ ഇനിയും ശേഷിക്കുകയാണ്.

MORE IN NORTH
SHOW MORE