ക്രിസ്മസിനെ വരവേറ്റ് കുഞ്ഞുങ്ങളുടെ കാർണിവൽ; മധുരം നിറച്ച് തരംഗ്

carnival-clt
SHARE

ക്രിസ്മസിന്റെ മധുരം നിറച്ച് കോഴിക്കോട് നടക്കാവിലെ സ്പ്രിങ് വുഡ് പ്രൈമറി സ്കൂളില്‍ കാര്‍ണിവല്‍ ഒരുങ്ങി. ക്രിസ്മസ് വിപണിക്കൊപ്പം ഫാഷന്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡുകളുമായാണ് പ്രത്യേക മേള സംഘടിപ്പിച്ചത്. 

ക്രിസ്മസ് ഇന്‍ ഫെയറിലാന്‍ഡ് എന്ന ആശയത്തിനൊപ്പം കുട്ടികളും സ്ത്രീ സംരംഭകരും ഒത്തുചേരുകയായിരുന്നു. അങ്ങനെ സ്പ്രിങ്ങ് വുഡ് സ്കൂള്‍ അങ്കണത്തെ ക്രിസ്മസ് ലാന്‍ഡാക്കി. ക്രിസ്മസ് ദിനങ്ങളില്‍ വീട് അലങ്കരിക്കാന്‍ ആവശ്യമായതെല്ലാം ഇവിടെകിട്ടും. സാന്താക്ലോസിനും ട്രീയ്ക്കും അലങ്കാരദീപങ്ങള്‍ക്കുമൊക്കെ പ്രത്യേകതയേറെ. വ്യത്യസ്തതരത്തിലുള്ള കേക്കുകളാണ് പ്രധാന ആകര്‍ഷണം. കേക്കുകള്‍ക്കുപുറമെ പ്രത്യേക ചോക്ലേറ്റ്, സ്നാക്ക്സ്, മലബാര്‍ രുചിക്കൂട്ടുകള്‍ ഇങ്ങനെ എല്ലാമുണ്ട്. നൂതന ഫാഷന്‍ ട്രെന്‍ഡുകളാണ് മറ്റൊരു പ്രത്യേകത

ഓണ്‍ലൈന്‍ വിപണനരംഗത്ത് സജീവമായ സ്ത്രീ സംരംഭകരാണ് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍നിന്ന് കാര്‍ണിവല്ലില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്കെത്തിയത്. സംരംഭക കൂട്ടായ്മയായ തരംഗാണ്  മുഖ്യ സംഘാടകര്‍. 

MORE IN NORTH
SHOW MORE