തിരൂരങ്ങാടി മൂന്നിയൂര്‍ മുട്ടിച്ചിറ–കാര്യാട് റോഡിന്റെ നിര്‍മാണം പാതിവഴിയിൽ

malappuram-muttuchira-karyad-road
SHARE

മലപ്പുറം തിരൂരങ്ങാടി മൂന്നിയൂര്‍ മുട്ടിച്ചിറ–കാര്യാട്  റോഡിന്റെ നിര്‍മാണം പാതിവഴിയില്‍. റോഡിനോടുള്ള അവഗണന അസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. 

ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മുട്ടിച്ചിറ –കാര്യാട് റോഡിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചത്.എന്നാല്‍ കുറച്ചു ജോലികള്‍ മാത്രം പൂര്‍ത്തിയാക്കി കരാറുകാരാന്‍ പോയി.25 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനമായിരുന്നു നടന്നത്. റോഡിന്റെ ഒരു ഭാഗം മാത്രമാണ് റബറൈസ്  ചെയ്തത്.മറുഭാഗത്ത് വലിയ കുഴികളുമുണ്ട്.അപകടം നിത്യസംഭവമാണിവിടെ.

 പരപ്പനങ്ങാടി പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കും  മലപ്പുറം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും കരാറുകാരനെ കുറ്റപ്പെടുത്തി എല്ലാവരും കൈയൊഴിഞ്ഞു.റോഡിന്റെ നിര്‍മാണ ജോലികള്‍ അനിശ്ചിതമായി നീളുമ്പോള്‍ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

നിലവിലെ കരാറുകാരനെ മാറ്റി നിര്‍മാണ ജോലികാര്‍ പുതിയ കാരാറുകാരനെ ഏല്‍പ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

MORE IN NORTH
SHOW MORE