ആത്മവിശ്വാസം കരുത്ത്; ദേശീയ ബാന്‍ഡ് മല്‍സരത്തിനൊരുങ്ങി കലാകാരികള്‍

kozhikode-band-competition
SHARE

ചിട്ടയായ പരിശീലനത്തിലൂടെ നേടിയെടുത്ത ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ദേശീയ ബാന്‍ഡ് മല്‍സരത്തിനൊരുങ്ങുകയാണ്  കോഴിക്കോട്ടെ   കലാകാരികള്‍. ആഗ്ലോ ഇന്‍ഡ്യന്‍ സ്കൂളിലെ വിദ്യാര്‍ഥിനികളാണ് റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായുള്ള ഓള്‍ ഇന്‍ഡ്യ ബാന്‍ഡ് മല്‍സരത്തില്‍ ദക്ഷിണമേഖലയെ പ്രതിനിധീകരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തുടങ്ങിയ പരിശീലനമാണിത്. ഒരു ദിവസം പോലും മുടക്കാന്‍ വിദ്യാര്‍ഥിനികളാരും തയാറല്ല. ഈണവും ചുവടുകളും സമയവും ഒരു പോലെ മല്‍സരിക്കുന്ന വേദിയില്‍ കൃത്യമായ പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ കഠിനാധ്വാനം കൂടിയേ തീരു. 

ആംഗ്ലോ ഇന്‍ഡ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഇരുപത്തിയഞ്ച് മിടുക്കികളാണ് മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത്.  ഏഴുമിനിറ്റാണ് ദൈര്‍ഘ്യം. യൂഫോറിയം, ട്രംപറ്റേഴ്സ്, സൈഡ് ഡ്രമ്മേഴ്സ്, സിംബല്‍ ഇങ്ങനെ വ്യത്യസ്ത സംഗീതോപകരണങ്ങളുമായാണ് താളവിസ്മയം തീര്‍ക്കേണ്ടത്. 

ഈ മാസം ഇരുപത്തിയൊന്നിന് ഡല്‍ഹിയിലാണ് ദേശീയ ബാന്‍ഡ് മല്‍സരം.  ഏഴ് സംസ്ഥാനങ്ങളുള്‍പ്പെടുന്നതാണ്  ദക്ഷിണമേഖല മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാം. 

MORE IN NORTH
SHOW MORE