ചികില്‍സയ്ക്കായി നെട്ടോട്ടമോടി വയനാട്ടിലെ വൃക്കരോഗികള്‍

wayanad-patients
SHARE

പാലിയേറ്റീവ് കെയറുകളുടെ കണക്കുകള്‍ പ്രകാരം വയനാട്ടില്‍ 720 വൃക്കരോഗികളുണ്ട്. സര്‍ക്കാര്‍–സ്വകാര്യ മേഖലകളിലായി ജില്ലയില്‍ ആകെയുള്ളത് 57 ഡയാലിസിസ് യന്ത്രങ്ങള്‍ മാത്രം. നാന്നൂറോളം രോഗികള്‍ ജീവന്‍ നിലനിര്‍ത്താനായി ചുരമിറങ്ങുകയാണ്.

 ഇത് മാനന്തവാടി സ്വദേശി ലൈല. ഭര്‍ത്താവ് പ്രവാസി. സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ട് കുട്ടികള്‍.ഒരു വര്‍ഷം മുമ്പാണ് വൃക്കരോഗബാധിതയായത്. ഡയാലിസിനായി ആഴ്ചയില്‍ മൂന്നു വട്ടം കോഴിക്കോട് പോകണം. ദുരിതമാണ് കോഴിക്കോട്ടേക്കുള്ള ഒരോ യാത്രയും.ചികില്‍സയ്ക്ക് പോകുമ്പോള്‍ കുട്ടികളെ നോക്കാന്‍ വീട്ടില്‍ മാറ്റാരുമില്ല.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെയുള്ളത് പതിനൊന്ന് ഡയാലിസിസ്  യന്ത്രങ്ങള്‍ മാത്രം.സ്വകാര്യമേഖലയില്‍ 46 എണ്ണവും. ഒരോ വര്‍ഷവും ജില്ലയില്‍ വൃക്കരോഗികളുടെ എണ്ണം കൂടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.  

MORE IN NORTH
SHOW MORE