തുഷാരഗിരി സംസ്ഥാന പാത ഉദ്ഘാടനത്തിനൊരുങ്ങി

thushara-giriroad
SHARE

നാട്ടുകാര്‍ സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയില്‍ തുഷാരഗിരി സംസ്ഥാന പാത ഉദ്ഘാടനത്തിനൊരുങ്ങുന്നു. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ദിശ നല്‍കുന്ന റോഡിനായി അര സെന്റ് മുതല്‍ എഴുപത്തിയഞ്ച് സെന്റുവരെ ഭൂമി നാട്ടുകാര്‍ സൗജന്യമായി വിട്ടുനല്‍കിതാണ്.

 താമരശ്ശേരി ചുരത്തില്‍ ഒന്നാംവളവിന് മുകളില്‍ ചിപ്പിലിതോട് നിന്നും തുഷാരഗിരി വരെ നീളുന്ന അഞ്ചുകിലോമീറ്റര്‍ റോഡ‍്,നടവഴി പോലും ഇല്ലാതിരുന്ന കുന്നിന്‍ചെരിവിലൂടെ ഒന്നാന്തരം സംസ്ഥാനപാത കടന്നുപോകുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.120ലധികം കുടുംബങ്ങള്‍ അഞ്ചേക്കറിലധികം ഭൂമി തീര്‍ത്തും സൗജന്യമായി വിട്ടുനല്‍കി.എഴുപത്തിയഞ്ച് സെന്റ് കൃഷിയിടം വരെ വിട്ടുനല്‍കിയവര്‍ ഉണ്ട് ഇക്കൂട്ടത്തില്‍.

  വയനാട്ടില്‍ നിന്നും കോഴിക്കോട് നിന്നും തുഷാരഗിരിയിലേക്കുള്ള ഏറ്റവും അടുത്ത റോഡാണിത്,കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയായ കാപ്പാട് ബീച്ചില്‍ നിന്നും തുഷാരഗിരിവരെ ഈ റോഡ് നീളുന്നു.ബീച്ച് ടൂറിസവും വയനാട്ടിലെ ഹൈറേഞ്ച് ടൂറിസവും തുഷാരഗിരിയിെല വെള്ളച്ചാട്ടവും മലയോരവും എല്ലാം ഒന്നിപ്പിക്കുന്ന ഈ റോഡ് വരുന്നതോടെ പ്രദേശത്തിന്റെ സമഗ്രമായ വികസനം സാധ്യമാകുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.ജോര്‍ജ് എം തോമസ് എംഎല്‍എയാണ് ഈ റോഡിനായി തുടക്കം മുതല്‍ മുന്നിട്ടറങ്ങിയത്.

MORE IN NORTH
SHOW MORE