തിരൂരില്‍ മുണ്ടിനീര് പടരുന്നു

thiroor-school
SHARE

തിരൂരില്‍ മുണ്ടിനീരു രോഗം പടരുന്നു.കുട്ടികളിലാണ് രോഗം റിപ്പോര്‍ട്ടു ചെയ്തത് .തിരൂര്‍ ഗവണ്‍മെന്റ് യു.പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ 30 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രീ പ്രൈമറി വിഭാഗത്തിന് ഒരാഴ്ച അവധി നല്‍കി.

കഴിഞ്ഞ ഒരാഴ്ചക്കിടെ തിരൂര്‍ ഗവണ്‍മെന്റ് യു.പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ 30 കുട്ടികള്‍ക്കാണ് മുണ്ടി നീരു രോഗം സ്ഥിരീകരിച്ചത്. രണ്ട് അധ്യാപകരും ചികില്‍സയിലാണ്.ഇവര്‍ക്കു പുറമെ ഈ രോഗവുമായി തിരൂര്‍ ജില്ലാ ആശുപത്രികളിലും രോഗികള്‍ എത്തുന്നുണ്ട്.തിരൂര്‍ നഗരസഭാ പരിധിയിലെ തൃക്കണ്ടിയൂര്‍, ഏഴൂര്‍, തലക്കാട് , പുല്ലൂര്‍ ഭാഗങ്ങളിലും , വെട്ടം, നിറമറതൂര്‍ പഞ്ചായത്തുകളിലുമാണ്  രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.

 അസുഖം പൂര്‍ണമായും മാറാതെ സ്കൂളിലെത്തിയ കുട്ടികളില്‍ നിന്നാണ് മറ്റു കുട്ടികളിലേക്ക് രോഗം പകര്‍ന്നതെന്നാണ് സംശയം.പ്രീ പ്രൈമറി വിഭാഗത്തില്‍ 277  കുട്ടികള്‍ പഠിക്കുന്നുണ്ട്.കൂടുതല്‍ കുട്ടികള്‍ക്ക് രോഗം വരാതിരിക്കാന്‍ 10 ദിവസത്തേക്ക് പ്രീ പ്രൈമറി വിഭാഗം അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്

എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൃത്യമായ ചികില്‍സ ഈ രോഗികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

MORE IN NORTH
SHOW MORE