പുഴകളുടെ സംരക്ഷണത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍

river-cleaning
SHARE

കാസർകോട് ജില്ലയിലെ പുഴകളുടെ സംരക്ഷണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങുന്നു. ജില്ലയിലെ പ്രധാന പുഴകളിലൊന്നായ ചിത്താരിപ്പുഴയുടെ ശുചികരണം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഹരിത കേരള മിഷന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 

ജലജീവനം അതിജീവനത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കാസർകോട് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ ജലസംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയുടെ പ്രധാന ജീവനാഡിയായ ചിത്താരിപ്പുഴ സംരക്ഷണത്തിന് ബ്ലോക്ക് പഞ്ചായത്തിന് പുറമെ പുല്ലൂർ-പെരിയ, അജാനൂർ, പള്ളിക്കര എന്നീ പഞ്ചായത്തുകളും കൈ കോര്‍ക്കും. സമാനമായ രീതിയില്‍ ജില്ലയിലെ മുഴുവന്‍ ജലസ്രോതസുകളുടേയും വീണ്ടെടുക്കലാണ് ഹരിത കേരള മിഷന്റെ ലക്ഷ്യം. ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,നാട്ടുകാർ എന്നിവരെ ഉൾപ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെയാണ് പുഴ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത്. 

ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ശുചീകരണ- നവീകരണ പ്രവർത്തനങ്ങളും പുഴയോരത്ത് സസ്യങ്ങൾ വെച്ചു പിടിപ്പിക്കലും നടത്തും. പുഴയിലേക്കും കൈവഴികളിലേക്കും രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനുള്ള പദ്ധതികളും ആലോചനയിലാണ്. ഇങ്ങനെ പിടികൂടുന്നവര്‍ക്കെതിരെ കർശനമായ നിയമ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. 

MORE IN NORTH
SHOW MORE