വയനാട്ടില്‍ എയര്‍സ്ട്രിപ്പ് പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക്മുളയ്ക്കുന്നു.

wayanad-airstrip
SHARE

വയനാട്ടില്‍ എയര്‍സ്ട്രിപ്പെന്ന പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക്മുളയ്ക്കുന്നു. ഇത് സംബന്ധിച്ച സാധ്യതാപഠനത്തിന് അനുമതി ലഭിച്ചു. പനമരത്ത്  കണ്ടെത്തിയ സ്ഥലത്താണ് സിയാലിന്റ സഹകരണത്തോടെ സാധ്യതാപഠനം നടത്താന്‍ ഉദ്ദേശിക്കുന്നത്.

ചെറുവിമാനങ്ങള്‍ക്ക് വന്നിറങ്ങാനും പറന്നുയരാനും സൗകര്യമുള്ളതാണ് എയര്‍സ്ട്രിപ്പുകള്‍. കല്‍പറ്റ, ബത്തേരി പനമരം എന്നിവടങ്ങളിലെ മൂന്ന് സ്ഥലങ്ങള്‍ നേരത്തെ പരിശോധിച്ചിരുന്നു. ഇതില്‍ പനമരത്തെ സ്ഥലമാണ് പരിഗണിക്കുന്നത്. പരിസ്ഥിതി പ്രശനങ്ങള്‍ ഉന്നയിച്ച് നേരത്തെ പദ്ധതിക്കെതിരെ വലിയരീതിയിലുള്ള സമരങ്ങള്‍ നടന്നിരുന്നു. ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയും ചെയ്തു. സിയാലിന്റെ സഹകരണത്തോടെ സാധ്യതാ പഠനം നടത്താനാണ് വീണ്ടും അനുമതി ലഭിച്ചിരിക്കുന്നത്.

വയനാട്ടിലെ വിനോദസഞ്ചരമേഖലയ്ക്ക് പദ്ധതി സഹായകരമാകും. ഗതാഗത വ്യോമയാന വിനോദസഞ്ചാര വകുപ്പുകളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പിലാക്കുക. എയര്‍സ്ട്രിപ്പുകളെ സമീപത്തെ വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് സര്‍വീസ് നടത്താനാണ് പദ്ധതി. കുറഞ്ഞത് 250 ഏക്കര്‍ ഭൂമിയെങ്കിലും വേണ്ടിവരും. രണ്ട് കിലോമീറ്റര്‍ റണ്‍വേയും അരക്കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലവുമാണ് വേണ്ടത്.

MORE IN NORTH
SHOW MORE