ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം സ്ത്രീകളെ ഒപ്പം നിറുത്താന്‍ സിപിഎം

cpm-women-convension
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം സ്ത്രീകളെ ഒപ്പം നിറുത്താന്‍ സിപിഎം കണ്ണൂരില്‍ വനിതാ കണ്‍വെന്‍ഷന്‍ നടത്തുന്നു. ന്യൂനപക്ഷ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടക്കുന്ന കണ്‍വെന്‍ഷന്‍ വൃന്ദാകാരട്ട് ഉദ്ഘാടനം ചെയ്യും.

ന്യൂനപക്ഷ സ്ത്രീകളുടെ സാമൂഹ്യ മുന്നേറ്റം ലക്ഷ്യംവച്ചാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടായിരത്തി അഞ്ഞൂറ് സ്ത്രീകളെ പങ്കെടുപ്പിക്കും. മുസ്ലിം സ്ത്രീകള്‍ക്കായിരിക്കും പ്രാധാന്യം. ഇവര്‍ നേരിടുന്ന സമകാലിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. 

 മുസ്ലിം ലീഗ് സഹയാത്രികയായിരുന്ന എംജി സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂര്‍ പരിപാടിയില്‍ സംസാരിക്കും. ജില്ലയില്‍ പതിനെട്ട് ഏരിയ തിരിച്ച് വനിതാ വേദികളും രൂപീകരിച്ചിട്ടുണ്ട്. 

MORE IN NORTH
SHOW MORE