നോക്കുകുത്തിയായി താലൂക്ക് ആശുപത്രി കെട്ടിടം

kozhikode-taluk-hospital
SHARE

സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയില്‍ അഞ്ചുകോടി രൂപ മുടക്കി നിര്‍മ്മിച്ച കെട്ടിടം നോക്കുകുത്തിയായി.ജലസംഭരണി നിര്‍മ്മിക്കാത്തിനാല്‍ ഫയര്‍ഫോഴ്സ് എന്‍.ഒ.സി നല്‍കാത്താണ് തിരിച്ചടിയായത്.  കെട്ടിടംപൂര്‍ത്തിയായി  വര്‍ഷങ്ങളായിട്ടും  ജലസംഭരണി നിര്‍മ്മിക്കാനാവശ്യമായ ഫണ്ട് കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല

ദിവസവും എഴുന്നൂറില്‍ അധികം രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം ഈ രൂപത്തിലാക്കി കരാറുകരന്‍ കൈമാറിയിട്ട് കൊല്ലം രണ്ടു കഴിഞ്ഞു. ഇനി കെട്ടിടത്തിനകത്തുള്ള സൗകര്യങ്ങള്‍ കൂടി കാണുക. ലിഫ്റ്റുകളും ഫാനുകളും ട്യൂബ് ലൈറ്റുകളുമെല്ലാം  തയാറാക്കിവച്ചിരിക്കുന്നു.പക്ഷേ അത്യാവശ്യം വേണ്ട ജലസംഭരണി രൂപരേഖയില്‍ ഉള്‍പെടുത്താന്‍ മറന്നു.ഇതോടെ  ഫയര്‍ഫോഴ്സ്, എന്‍.ഒ.സി അപേക്ഷ മടക്കി. പിന്നെ ഇങ്ങിനെ കിടക്കാനായിരുന്നു കെട്ടിടത്തിന്റെ വിധി

കെട്ടിട നമ്പറ് ഇല്ലാത്തതിനാല്‍ വൈദ്യുതി കണക്ഷനുമില്ല. എല്ലാത്തിനും കൂടി വേണ്ട എഴുപത് ലക്ഷം രൂപ പ്രത്യേക ഫണ്ടായി അനുവദിക്കണമെന്ന് സര്‍ക്കാരിന് എഴുതി കാത്തിരിക്കുകയാണ് ഉടമസ്ഥരായ തൂണേരി  ബ്ലോക്ക് പഞ്ചായത്ത്.

MORE IN NORTH
SHOW MORE