റോഡ് പൊളിക്കാൻ അനുവാദമില്ല; കണ്ണൂരിൽ അമൃത് പദ്ധതി പെരുവഴിയിൽ

Kannur-pwd--pipe
SHARE

റോഡ് പൊളിക്കാന്‍ ജലഅതോറിറ്റിയെ അനുവദിക്കില്ലെന്ന് പൊതുമരാമത്ത്്വകുപ്പ് അറിയിച്ചതോടെ കണ്ണൂര്‍ കോര്‍പറേഷനിലെ അമൃത് പദ്ധതി പെരുവഴിയിലായി. കോര്‍പറേഷന്‍ പരിധിയില്‍ 37 കിലോമീറ്ററാണ്  റോഡരികിലൂടെ കുടിവെള്ളപൈപ്പ് സ്ഥാപിക്കേണ്ടത്.  

രണ്ട് വകുപ്പുകള്‍ തമ്മിലുള്ള പിടിവാശി കണ്ണൂര്‍ കോര്‍പറേഷനിലെ ജനങ്ങളുടെ കുടിവെള്ളമാണ് മുട്ടിക്കുന്നത്. 110 കോടി രൂപയുടെ കേന്ദ്രപദ്ധതിക്കായി ഇറക്കിയ വലിയ പൈപ്പുകള്‍ വഴിയരികില്‍ കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പൈപ്പ് സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും മന്ത്രി ഇടപെട്ടതോടെ ഉദ്യോഗസ്ഥര്‍ വാക്ക് മാറ്റി. വിമാനത്താവള റോഡായ മേലെ ചൊവ്വ മട്ടന്നൂര്‍ റോഡ് വികസിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. 

ഇതിനിടയില്‍ റോഡ് കുത്തിപൊളിക്കരുതെന്നാണ് നിര്‍ദേശം. എന്നാല്‍ പൊളിക്കുന്ന റോ‍ഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ 26 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് ജല അതോറിറ്റിയുടെ വാദം. ഒരു കുടുംബത്തിന് ഒരുദിവസം 150 ലീറ്റര്‍ കുടിവെള്ളമെത്തിക്കുന്നതാണ് പദ്ധതി. അടുത്തവര്‍ഷം അവസനാത്തോടെ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യണം. 

MORE IN NORTH
SHOW MORE