വായനശീലം വളര്‍ത്താന്‍ നവീന ആശയം; വീട്ടുമുറ്റത്ത് ചെറുലൈബ്രറികള്‍; കയ്യടി നേടി വിദ്യാർത്ഥികൾ

kozhikode-school-liabrary.png,
SHARE

കുട്ടികളിലും മുതിര്‍ന്നവരിലും വായനശീലം വളര്‍ത്താന്‍  നവീന പദ്ധതിയൊരുക്കി വിസ്മയമാകുകയാണ് കോഴിക്കോട് മലയോരത്തെ ഒരു യു.പി. സ്കൂള്‍. വിദ്യാര്‍ഥികളുടെ വീട്ടുമുറ്റത്ത് ചെറുലൈബ്രറികള്‍ ഒരുക്കിയാണ് തൊട്ടില്‍പ്പാലം ദേവര്‍കോവില്‍ യു.പി സ്കൂള്‍, മുതിര്‍ന്നവരെ വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്

സ്കൂളിനൊരു ലൈബ്രറി വേണം. ലൈബ്രറിയില്‍ നിറയെ പുസ്തകങ്ങളും. നാട്ടിന്‍പുറത്തെ യു.പി സ്കൂളിന് സ്വപ്നം കാണാന്‍ കഴിയാത്ത പണം വേണം  നല്ലരു പുസ്തകാലയം ഒരുക്കാന്‍. അവിടെയാണ് ദേവര്‍കോവില്‍ യു.പി സ്കൂളിന്റെ ആശയം വ്യത്യസ്തമാകുന്നത്. നാടുമുഴവന്‍ പുസ്തകവണ്ടിയുമായി അലഞ്ഞു  പുസ്കങ്ങള്‍ ശേഖരിച്ചു. ഇനി ഇവ മുതിര്‍ന്നവരെ കൂടി വായിപ്പിക്കണം. അതിനാണ് പുസ്തകകൂട് ഒരുക്കിയിരിക്കുന്നത്. ഓരോ വിദ്യാര്‍ഥികളുടെയും വീട്ടുമുറ്റത്ത് ചെറുലൈബ്രറികള്‍ ഒരുക്കുന്നതാണ് പുസ്തകക്കൂട്. ആര്‍ക്കുവേണമെങ്കിലും എടുത്ത് വായിക്കാം. തിരികെ വെയ്ക്കണമെന്നുമാത്രം. സ്കൂളില്‍ പുതുതായി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് അരലക്ഷം പുസ്കങ്ങള്‍ സമാഹരിക്കുന്നത് ഇതിന്റെ ഉല്‍ഘാടനത്തിന്റെ ഭാഗമായിട്ടാണ് പുസ്തകക്കൂട്  ഒരുക്കിയത്.

MORE IN NORTH
SHOW MORE