കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി ലാബില്‍ അഗ്നിബാധ

fire78
SHARE

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി ലാബില്‍ അഗ്നിബാധ. ശീതീകരണസംവിധാനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. വൈദ്യുതിബന്ധത്തിലെ തകരാറാണ് അപകടകാരണമായിപ്പറയുന്നത്. വെള്ളിമാട്കുന്ന് സ്റ്റേഷനില്‍ നിന്നെത്തിയ അഗ്നിശമനസേനാ അരമണിക്കൂറിനുള്ളില്‍ തീയണച്ചു. കെട്ടിടത്തിലെ അഗ്നിരക്ഷാസംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് നിഗമനം. 

രാവിലെ ഒന്‍പതരയോടെയാണ് അഗ്നിബാധയുണ്ടായത്. ലാബിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാര്‍ അഗ്നിശമനസേനയെ വിളിച്ചു. ശീതീകരണസംവിധാനത്തിലെ വൈദ്യുതി തകരാറാണ് അപകടകാരണമായത്. വെള്ളിമാട്കുന്ന് യൂണിറ്റിലെ അഗ്നിശമനസേനാംഗങ്ങള്‍ അരമണിക്കൂറിനുള്ളില്‍ തീയണച്ചെങ്കിലും ഒരുമണിക്കൂറിലധികം പുക ഉയര്‍ന്നു. മരുന്ന് സൂക്ഷിക്കുന്ന സമീപമുറിയിലേക്ക് തീപടരാത്തതും ജീവനക്കാരില്‍ ഭൂരിഭാഗവും പരിശീലനത്തിലായിരുന്നതും അഗ്നിബാധയുടെ തോത് കുറച്ചു. ലക്ഷങ്ങള്‍ വിലയുള്ള പരിശോധന മെഷിനുകള്‍ ഉള്‍പ്പെടെ ഉപയോഗശൂന്യമായി. കെട്ടിടത്തിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്നാണ് പ്രാഥമിക നിഗമനം.  

MORE IN NORTH
SHOW MORE