സ്ഥലം തിരികെ വേണം; കുത്തിയിരുപ്പ് സമരവുമായി അമ്മയും മകളും

kozhikode-mother-strike
SHARE

കോഴിക്കോട് എരഞ്ഞിപ്പാലത്തെ നായനാര്‍ ബാലിക സദനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും പുരയിടത്തിലും അവകാശ വാദം ഉന്നയിച്ച് വൃദ്ധയായ അമ്മയും മകളും. അവകാശപ്പെട്ട സ്ഥലം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ബാലികാ സദനത്തിന് മുന്നില്‍ ഇവര്‍ കുത്തിയിരുപ്പ് സമരത്തിലാണ്. 

മകള്‍ കവിതാ നായനാരോടൊപ്പമാണ് അമ്മ കൃഷ്ണവേണി കുത്തിയിരുപ്പ് സമരം നടത്തുന്നത്. ചിറക്കല്‍ കോവിലകത്തെ അംഗങ്ങളും പയ്യന്നൂര്‍ സ്വദേശികളുമാണ് ഇരുവരും. യു.എല്‍.സി.സിയാണ് ബാലികാ സദനം നടത്തുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് പരിശീലനവും സംരക്ഷണവും നല്‍കുന്നു ഈ സ്ഥാപനം. ബാലികാസദനം നിലനില്‍ക്കുന്ന സ്ഥലം കവിതയുടെ അച്ഛന് അദ്ദേഹത്തിന്‍റെ അച്ഛന്‍ വഴി ബേപ്പൂര്‍ കോവിലകത്ത് നിന്ന് പാരമ്പര്യമായി കിട്ടിയതാണെന്നാണ് വാദം. പാരമ്പര്യമായി തങ്ങള്‍ക്ക് കിട്ടേണ്ട ഭൂസ്വത്ത് പണയത്തിനെടുത്തവര്‍ ക്രമക്കേടിലൂടെ തട്ടിയെടുത്തുവെന്നാണ് ആരോപണം. 

എന്നാല്‍ ഇരുവരുടെയും അവകാശ വാദത്തില്‍ കഴമ്പില്ലെന്നാണ് ബാലികാ സദനം നടത്തിപ്പുക്കാരുടെ പ്രതികരണം. സമരം തുടരുകയാണെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലിസിന്‍റെ ആലോചന. 

MORE IN NORTH
SHOW MORE