ആ ‘ശങ്ക’യോട് മുഖം തിരിച്ച് കോഴിക്കോട് നഗരസഭ; ഇ-ടോയ്​ലറ്റുകൾക്ക് അകാലചരമം

kozhikode-e-toilet
SHARE

നിര്‍മാണാനുമതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ ഇ ടോയ്‌ലറ്റുകള്‍ കോഴിക്കോട് നഗരത്തില്‍ സ്ഥാപിക്കാന്‍ നഗരസഭയ്ക്ക് വിമുഖത. പദ്ധതിയുെട രണ്ടാംഘട്ടം അനന്തമായി നീളുന്നതോടെ പൊതുശുചിമുറികളില്ലാത്ത നഗരമായി മാറുകയാണ് കോഴിക്കോട്.  

ഏഴുലക്ഷം രൂപ ചെലവില്‍ ആദ്യഘട്ടത്തില്‍ പതിനഞ്ച് ഇ ടോയ്‌ലറ്റുകള്‍ കോഴിക്കോട് നഗരത്തില്‍ സ്ഥാപിച്ചത് രണ്ടായിരത്തിപത്തിലാണ്. നിര്‍മാണത്തിലെ ചില സാങ്കേതിക പ്രശ്നങ്ങള്‍ ആളുകളെ ഇ ടോയ്‍ലറ്റ് ഉപയോഗിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു. രണ്ടായിരത്തി പതിനാലില്‍ ഇ ടോയ്‌ലറ്റുകളിലെ  പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോഴിക്കോട് നഗരസഭ മുന്നിട്ടിറങ്ങി. പിന്നീട് ഒാട്ടോമേറ്റഡ് സംവിധാനം രൂപപ്പെടുത്തി ടോയ്‌ലറ്റുകള്‍ പരിഷ്ക്കരിച്ചു. എന്നാല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത ആവശ്യമാണെന്ന് കണ്ടെത്തി ചുറ്റുമതില്‍ നിര്‍മിക്കുമെന്ന വാഗ്ദാനം നഗരസഭ മുന്നോട്ടുവെച്ചെങ്കിലും നടപ്പായില്ല.  കരാര്‍ കാലാവധി പൂര്‍ത്തിയായതോടെയാണ് നഗരത്തില്‍ സ്ഥാപിച്ച ഇ ടോയ്‌ലറ്റുകള്‍ക്ക് ഈ വര്‍ഷം പൂട്ടുവീണത്. 

പദ്ധതിയുടെ രൂപരേഖ കൗണ്‍സില്‍ അംഗീകാരം ലഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. പക്ഷേ കാത്തിരിപ്പ് മാത്രം അവസാനിക്കുന്നില്ല. 

ആദ്യഘട്ടത്തില്‍ കരാര്‍ നല്‍കിയിരുന്ന ഇറോം സയന്റിഫിക് സോല്യൂഷന്‍സിനു തന്നെയാണ് പുതിയ ഘട്ടത്തിലെ നിര്‍മാണ ചുമതല.   ഇ ടോയ്‌ലറ്റുകളില്‍ പരസ്യങ്ങള്‍ സ്ഥാപിച്ച് സാമ്പത്തിക പ്രതിസന്ധി മറികടന്നാല്‍ ശുചിമുറികളുടെ നിര്‍മാണം വേഗത്തില്‍ തുടങ്ങാനാകുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. 

പൊതു ഇടങ്ങളില്‍ ടോയ്‌ലറ്റ് സൗകര്യമില്ലാത്തതിന്റെ പ്രധാന ഇരകള്‍ സ്ത്രീകളാണെന്ന് മറക്കരുത്. രാജ്യത്തുതന്നെ ആദ്യമായി ഇ ടോയ്‌ലറ്റ് സംവിധാനം നടപ്പാക്കിയ നഗരത്തിലാണ്  ഇ ടോയ്‌ലറ്റുകള്‍ക്കെല്ലാം പൂട്ടുവീണത്. 

MORE IN NORTH
SHOW MORE