‘കണ്ണുള്ളപ്പോൾ തന്നെ കാണണം’; നേത്രദാന സന്ദേശവുമായി ഇൗ പെൺകുട്ടി; കയ്യടി

fatima-eye
SHARE

അന്ധതതയെ തോല്‍പിച്ച് നേത്രദാനത്തിന്റെ അംബാസിഡറായി പ്രവര്‍ത്തിക്കുകയാണ് മലപ്പുറം മേലാറ്റൂരിലെ ആര്‍.എം. ഹൈസ്കൂള്‍  വിദ്യാര്‍ഥിനി ഫാത്തിമ അന്‍ഷി. കലാരംഗത്തും ഭാഷാപഠനത്തിലുമെല്ലാം ഏറെ മുന്നിലാണ് ഈ എട്ടാംക്ലാസുകാരി.

നേത്രദാന സന്ദേശവുമായി കേരളമാകെ സഞ്ചരിക്കുകയാണ് ഫാത്തിമ അന്‍ഷി. നേത്രദാനം പ്രോല്‍സാഹിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയായ പ്രൊജക്ട് വിഷനൊപ്പം ചേര്‍ന്നാണ് യാത്ര. ഫാത്തിമ അന്‍ഷിയുടെ അഭ്യര്‍ഥന മാനിച്ച് നൂറു കണക്കിന് പേര്‍ നേത്രദാന സമ്മതപത്രം നല്‍കുന്നുണ്ട്.  സാമൂഹ്യരംഗത്തെ പ്രായത്തേക്കാളേറെയുളള വളര്‍ച്ച പരിഗണിച്ചാണ് അന്‍ഷിക്ക് ഉജ്വലബാല്യം പുരസ്കാരം സമ്മാനിച്ചത്.

സംഗീതത്തിലും അന്‍ഷി പ്രതിഭ തെളിയിച്ചു കഴിഞ്ഞു.  കീബോര്‍ഡ് മുതല്‍ ശാസ്ത്രീയ സംഗീതം വരെ എല്ലാം ഈ ഏഴാം ക്ലാസുകാരിക്ക് വഴങ്ങും. റിയാലിറ്റി ഷോകളില്‍ പലതവണ താരമായി. സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവത്തില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. അടുത്ത ദിവസം ആരംഭിക്കുന്ന ജില്ല സ്കൂള്‍ കലോല്‍സവത്തിലേക്കുളള മല്‍സരാര്‍ഥിയാണ്. 

ഒ.എം. കരുവാരകുണ്ട് അടക്കമുളള പ്രഗല്‍ഭരുടെ വരികള്‍ക്ക് ഈണമിട്ടു. ഫാത്തിമ അന്‍ഷിയുടെ യുട്യൂബിലെ ഗാനദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞു. 

നിരന്തര പരിശ്രമത്തിലൂടെ 12 വയസുകാരി 12 ഭാഷകള്‍ പഠിക്കുന്നുണ്ട്. 

വലുതാവുബോള്‍ ഐ.എഫ്.എസ് ഒാഫീസറാകണമെന്നാണ് അന്‍ഷിയുടെ സ്വപ്നം. ശാരീരിക പരിമിതികളെ അതിജീവിച്ച് മുന്നേറാന്‍ താങ്ങും തണലുമായി പിതാവ് അബ്ദുല്‍ ബാരിയും ഉമ്മ ഷംലയും ഒാരോ ചുവടിലും  ഒപ്പമുണ്ട്. 

MORE IN NORTH
SHOW MORE