വയനാട് പ്രളയാനന്തര ഭവനനിർമാണത്തിന് തുടക്കം

home-build
SHARE

വയനാട് ജില്ലയിൽ പ്രളയാനന്തര പുനരധിവാസ ഭവന നിർമ്മണ  പ്രവര്‍ത്തനങ്ങള്‍ക്ക്  തുടക്കമായെന്ന് ജില്ലാഭരണകൂടം.  ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളുടെ  അടിസ്ഥാനത്തില്‍ ഭവന നിര്‍മ്മാണത്തിന് തയ്യാറായിട്ടുള്ളവരില്‍ നിന്ന് സമ്മത പത്രം സ്വീകരിച്ചു തുടങ്ങി. 211 പേര്‍ക്ക് ആദ്യ ഗഡുവായി 1,09,000 രൂപ വീതം  അനുവദിച്ചു.    

കാലവര്‍ഷക്കെടുതിയെതുടര്‍ന്ന് 866 കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്.ഇതിൽ 563 പേരാണ് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം സ്വന്തമായി വീട് നിർമ്മിക്കുന്നതിന് സമ്മതപത്രം നൽകിയത്.  ബ്ലോക്കുകളില്‍  ഗുണഭോക്താക്കളുടെ പ്രത്യേകം  യോഗം ചേര്‍ന്നാണ് സമ്മത പത്രം സ്വീകരിച്ചത്.211 പേര്‍ക്ക് ആദ്യ ഗഡുവായി 1,09,000 രൂപ വീതം അനുവദിച്ചു. മൂന്ന് ഗഡുക്കളായി നാല് ലക്ഷമാണ് ഒരാൾക്ക് ധനസഹായം. 

രണ്ട് തരത്തിലാണ് പുനരധിവാസ ഭവന നിര്‍മ്മാണം നടത്തുന്നത്. സര്‍ക്കാര്‍ ധന സഹായം സ്വീകരിച്ച് സ്വന്തം ഭൂമിയില്‍ സ്വന്തം ഉത്തരവാദിത്തത്തോടെ വീടുനിര്‍മ്മാണം നടത്തുക അല്ലെങ്കില്‍  സ്വന്തം ഭൂമിയില്‍ വീടു വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഏജൻസി  വഴി ഭവന നിര്‍മ്മാണം നടത്തുക. ജില്ലയിൽ 220 പേർക്കാണ് വീടിനൊപ്പം സ്ഥലവും  നഷ്ടപ്പെട്ടിരുന്നു. ഇതിൽ 120 പേർ രേഖകളില്ലാതെ പുറമ്പോക്കിൽ കഴിഞ്ഞവരാണ്.  നിലവില്‍ 37 കുടുംബങ്ങളിലെ 137 പേര്‍ 8 ക്യാമ്പുകളിലായി താമസിക്കുന്നുണ്ട്. 

MORE IN NORTH
SHOW MORE