പാലക്കാട്ട് റയില്‍വേലി പദ്ധതി അനിശ്ചിതത്വത്തില്‍

elephant-attack-walayar
SHARE

പാലക്കാട്ട് കാട്ടാനശല്യം പ്രതിരോധിക്കാനുളള റയില്‍വേലി പദ്ധതി അനിശ്ചിതത്വത്തില്‍. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുളള ജനവാസമേഖലകളിലേക്ക് കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായിട്ടും വനംവകുപ്പ് പദ്ധതി നടപ്പാക്കുന്നില്ല.    

കഴിഞ്ഞദിവസമാണ് കാട്ടാന വാളയാര്‍ നടുപ്പതി കോളനിയിെല മണികണ്ഠന്റെ ജീവനെടുത്തത്. ഒാരോ മരണങ്ങളുണ്ടാകുമ്പോഴും ജനരോഷം ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചില പ്രഖ്യാപനങ്ങള്‍ നടത്തും. അത്തരത്തിലൊന്നാണ് റെയില്‍വേലി പദ്ധതി. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെ വനമേഖലയോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ റെയില്‍വേലി സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘാകാല ആവശ്യമാണ്. ആദ്യഘട്ടമെന്നോണം ആറ് കിലോമീറ്റർ ദൂരത്തില്‍ വേലി നിർമിക്കാൻ എട്ടുകോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വൈൽഡ് ലൈഫ് ഇൻസ്‌പെക്ടർ, റെയിൽവേയുടെ പ്രതിനിധി, പഞ്ചായത്തംഗം എന്നിവർ ഉൾപ്പെട്ട സമിതിക്കായിരുന്നു നിര്‍വഹണചുമതല. പക്ഷേ ഒരു പദ്ധതി തുടങ്ങിയിട്ടില്ല. 

വനാതിര്‍ത്തിയില്‍ കിടങ്ങുകളും സോളർ വൈദ്യുത വേലിയും സ്ഥാപിക്കുന്നതിലൂടെ എല്ലാവര്‍ഷവും കോടികള്‍ ചെലവഴിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ ഏറെപ്രയോജനപ്പെടുന്ന റെയില്‍പാളത്തിന്റെ ഇരുമ്പ് ഉപയോഗിച്ചുളള റെയില്‍വേലി പദ്ധതി ഒഴിവാക്കുന്നു.  കഞ്ചിക്കോട് മേഖലയില്‍ റെയില്‍വേ ട്രാക്ക് മറികടന്നാണ് കാട്ടാനകള്‍ ജനവാസമേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും എത്തുന്നത്. വ്യാപകമായ കൃഷി നാശം ഉണ്ടാകുമ്പോളും സര്‍ക്കാര്‍ നല്‍കുന്നത് തുച്ഛമായ നഷ്ടപരിഹാരമാണ്. മിക്കവരും കൃഷിയിടങ്ങള്‍ ഉപേക്ഷിച്ചു. 

MORE IN NORTH
SHOW MORE