വാഗൺ ദുരന്തചിത്രം മായ്ച്ച റെയിൽവെ നടപടിക്കെതിരെ പ്രതിഷേധം

malappuram-railway
SHARE

തിരൂര്‍ റയില്‍വേ സ്റ്റേഷന്‍ ചുമരില്‍ വരച്ച വാഗണ്‍ ദുരന്തചിത്രം ബി.ജെ.പിയുടെ പരാതിയെ തുടര്‍ന്ന് മായ്ച റയില്‍വേയുടെ നടപടിക്കെതിരെ പ്രതിഷേധം കടുക്കുന്നു.വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രാഷ്ട്രപതിക്ക് കത്തയച്ചു.ബി.ജെ.പിയുടെ നടപടിക്കെതിരെയുള്ള പ്രതിഷേധം  പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന്  ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും പറഞ്ഞു. 

തിരൂരിലെ ബി.ജെ.പി പ്രവര്‍ത്തകരാണ് വാഗണ്‍ദുരന്ത ചിത്രം റയില്‍വേ സ്റ്റേഷന്‍ ചുമരില്‍ വരച്ചതിനെതിരെ റയില്‍വേ മന്ത്രാലയത്തിന് പരാതി നല്‍കിയത്.തുടര്‍ന്നായിരുന്നു ചിത്രം റയില്‍വേ അധികൃതര്‍ മായ്ച്ചത്.സ്റ്റേഷനിലെത്തുന്നവരുടെ മാനസിക നില ഇത്തരം ചിത്രങ്ങള്‍ തകര്‍ക്കുമെന്നായിരുന്നു ഇതിനു റയില്‍വേ നല്‍കിയ വിശദീകരണം.എന്നാല്‍ ഇതിനെതിരെ ഒാരോ ദിവസവും പ്രതിഷേധം ശക്തമാവുകയാണ്.

ഇടത് യുവജന സംഘടനകളും ഇന്നു വൈകുന്നേരം  മുതല്‍ സമരം ആരംഭിക്കും.സാംസ്കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് സമരം റെയില്‍വേ പോലുള്ള പൊതു സ്ഥാപനം വാഗണ്‍ദുരന്ത ചിത്രം മാറ്റിയത് ദേശവിരുദ്ധ നടപടിയായി മാത്രമേ കാണാന്‍ കഴിയുകയൂള്ളൂ എന്നും റയില്‍വേയുടെ ഈ നടപടി തിരുത്തണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും  ആവശ്യപ്പെട്ടു

MORE IN NORTH
SHOW MORE