അറിവിനെ ആഘോഷമാക്കി കോഴിക്കോട് ക്വിസ് മത്സരം

quiz
SHARE

അറിവിനെ ആഘോഷമാക്കുന്ന വിജ്ഞാനോല്‍സവം റിവര്‍ബറേറ്റിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ഹാളില്‍ തുടക്കമായി. നാലുദിവസം നീണ്ടുനില്‍ക്കുന്ന ക്വിസ് മല്‍സരങ്ങളില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍നിന്നുള്ള മല്‍സരാര്‍ഥികള്‍ മാറ്റുരയ്ക്കും.

വി‍ജ്ഞാനത്തിന്റെ അതിര്‍വരമ്പുകളെ ഭേദിച്ചുള്ള ആഘോഷം. വിവിധ സംസ്കാരങ്ങളെ അടുത്തറിയാന്‍ മല്‍സരാര്‍ഥികളെ പ്രാപ്തരാക്കുകയാണ് റിവര്‍ബറേറ്റ്. മേളയുടെ ഉദ്ഘാടനം  എം.കെ.രാഘവന്‍ എം.പി നിര്‍വഹിച്ചു. കോഴിക്കോട് റൂറല്‍ എസ്.പി ജി.ജയദേവ് നയിച്ച ഉര്‍വശി തിയറ്റേഴ്സ് എന്ന സമ്പൂര്‍ണ വനിതാ ക്വിസ് മല്‍സരത്തോടെയായിരുന്നു വി‍ജ്ഞാനമേളയ്ക്ക് തുടക്കമായത്.

ബോബനും മോളിയും, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, എട്ടും പൊട്ടും,എ ഡിഷ് കോള്‍ഡ് ബോണ്ട, ജോര്‍ജ്കുട്ടി കെയര്‍ ഓഫ് ജോര്‍ജ്കുട്ടി തുടങ്ങി രസകരമായ  പേരുകളാണ് ഒാരോ വിഭാഗത്തിനും നല്‍കിയിരിക്കുന്നത്. രാഷ്ട്രീയം, മതം, സാംസ്കാരികം തുടങ്ങി എല്ലാ മേഖലകളില്‍നിന്നും ചോദ്യങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് മല്‍സരം എന്ന റെക്കോര്‍ഡാണ് ഇക്കുറി റിവര്‍ബറേറ്റ് ലക്ഷ്യമിടുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജും, ജില്ലാ ഭരണകൂടവുമാണ് സംഘാടകര്‍.

MORE IN NORTH
SHOW MORE