കൽപാത്തി രഥോത്സവത്തിന് കൊടിയേറി

kalpathy-radholsavam
SHARE

പ്രസിദ്ധമായ പാലക്കാട്ടെ കൽപാത്തി രഥോത്സവത്തിന് കൊടിയേറി. പതിനാറിനാണ്ദേവരഥ സംഗമം. വിശ്വനാഥസ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതിക്ഷേത്രം തുടങ്ങി കൽപത്തി  അഗ്രഹാരത്തിലെ നാല് പ്രധാന ക്ഷേത്രങ്ങളിലും ഒരേസമയം രഥോത്സവത്തിനുളള കൊടി ഉയർന്നു.

ദേവരഥങ്ങളുടെ പ്രയാണമാണ് പ്രധാനം.  ഇനിയുളള പത്തുദിവസങ്ങൾ ഉൽസവ കാലമാണ്. തമിഴ്നാട്ടിലെ ബൃഹദീശ്വര ക്ഷേത്ര ശൈലിയിലാണ് കൽപാത്തിയിലെ പൂജകളും രഥോത്സവങ്ങളുമെല്ലാം.  രഥോൽസവത്തിനായി രഥങ്ങളുടെ മിനുക്കുപണികൾ പുരോഗമിക്കുന്നു..

അഗ്രഹാര വീഥികളിൽ മൂന്നു ദിവസം രഥങ്ങൾ  പ്രയാണം നടത്തും. 16ന് വൈകീട്ട് വിശ്വനാഥസ്വാമി ക്ഷേത്ര പരിസരത്ത് രഥങ്ങൾ സംഗമിക്കുന്നതാണ് ദേവരഥസംഗമം.

MORE IN NORTH
SHOW MORE