തൈക്കടപ്പുറത്തെ പഴയ ഹാര്‍ബറും ബോട്ടുജെട്ടിയും നവീകരിക്കുന്നു

kasaragod-harbour
SHARE

കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറത്തെ പഴയ ഹാര്‍ബറും ബോട്ടുജെട്ടിയും നവീകരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെയും, ബോട്ടുടമകളുടേയും നിരന്തമായ ആവശ്യത്തെ തുടര്‍ന്നാണ് കാലപ്പഴക്കത്തെതുടര്‍ന്ന് നാശത്തിന്റെ വക്കിലെത്തിയ ബോട്ടുജെട്ടി നവീകരിക്കുന്നത്. ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ മടക്കര മത്സ്യബന്ധന തുറമുഖത്തെ തിരക്കിന് ശമനമുണ്ടാകും. 

ജില്ലയിലെ ആദ്യ മത്സ്യബന്ധന തുറമുഖമെന്ന ഖ്യാതിയാണ് തൈക്കടപ്പുറത്തിനുള്ളത്. മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് ഇവിടെ ഹാര്‍ബറും ബോട്ടുജെട്ടിയും പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യനാളുകളില്‍ ഉരുവടക്കം നിരവധി മത്സ്യബന്ധന ബോട്ടുകള്‍ വന്നു പോയി. അഴിത്തലയില്‍ പുലിമുട്ട് സ്ഥാപിച്ചതോടെ  വേലിയേറ്റ, വേലിയിറക്ക സമയം നോക്കാതെ ബോട്ടുകൾക്ക് കടലില്‍ പോകാനും ,തിരിച്ചെത്താനും കൂടുതല്‍ സൗകര്യവുമായി.  ഇതോടെ കാസര്‍കോട് ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ പ്രിയ്യപ്പെട്ട ഇടമാക്കി ഈ ഹാര്‍ബര്‍. എന്നാല്‍ കൂടുതല്‍ സൗകര്യങ്ങളോടെ മടക്കര മത്സ്യബന്ധന തുറമുഖം നിലവില്‍ വന്നതോടെ തൈക്കടപ്പുറം ഹാര്‍ബര്‍ ഉപയോഗശൂന്യമായി. കൃത്യസമയത്ത് അറ്റകുറ്റപണികള്‍ നടത്താതെ വന്നതോടെ ഹാര്‍ബര്‍ പൂര്‍ണമായി നാശത്തിന്റെ വക്കിലെത്തി.ഇവിടം നവീകരിച്ച് ഫിഷ് ലാന്റിംങ്ങ് സെൻറാക്കി മാറ്റിയാൽ കയറ്റുമതിക്കാരുൾപ്പെടെയുള്ള കച്ചവടക്കാർ എത്തുമെന്നാണ് നാട്ടുകാരുടെ പക്ഷം. 

സമ്മര്‍ദ്ദം ഏറിയതോടെയാണ് നവീകരണ നീക്കവുമായി നഗരസഭ തന്നെ രംഗത്തിറങ്ങിയത്. മത്സ്യബന്ധനത്തിനുശേഷം മടങ്ങിയെത്തുന്ന ബോട്ടുകളും തോണികളും കെട്ടിയിടാനുള്ള ഇടമായി  മാത്രമാണ് തൈക്കടപ്പുറം ബോട്ട് ജെട്ടി നിലവില്‍ ഉപയോഗിക്കുന്നത്. ജില്ലയിലെ അജാനൂര്‍ മുതൽ നീലേശ്വരം വരെയുള്ള ബോട്ടുകളും വള്ളങ്ങളുമാണ് ഇവിടെ നിര്‍ത്തുന്നത്. ഹാര്‍ബര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചാല്‍ പയ്യന്നൂര്‍ മുതലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണം ചെയ്യും.

MORE IN NORTH
SHOW MORE