കോഴിക്കോട് ജില്ലാ സ്കൂള്‍ കായികോല്‍സവം: മുക്കം ഉപജില്ലയുടെ മുന്നേറ്റം തുടരുന്നു

kozhikode-school-fest
SHARE

കോഴിക്കോട് ജില്ലാ സ്കൂള്‍ കായികോല്‍സവത്തിന്റെ അവസാനദിനം മുക്കം ഉപജില്ലയുടെ മുന്നേറ്റം തുടരുന്നു. ബാലുശേരി,  താമരശേരി ഉപജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളാണ് പോയന്റ് നിലയില്‍ ഒന്നാമത്. 

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിന്റെ തേരിലേറിയാണ് മുക്കം ഉപജില്ലയുടെ കുതിപ്പ്. 40 ഫൈനലുsports meetകള്‍ അവസാനിച്ചപ്പോള്‍ 146 പോയന്റാണ് സ്വന്തമാക്കിയത്.  രണ്ടാം സ്ഥാനത്തുള്ള ബാലുശേരി ഉപജില്ലയ്ക്ക് 67 പോയന്റുണ്ട്. 44 പോയന്റോടെ താമരശേരി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. 14 സ്വര്‍ണവും 10 വെള്ളിയും 12 വെങ്കലവും  പുല്ലൂരാംപാറ സ്കൂള്‍ സ്വന്തമാക്കി. പൂവമ്പായി ഹയര്‍ സെക്കന്‍ഡറി സ്കൂളാണ്  രണ്ടാംസ്ഥാനത്ത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കിയാണ് കായികോല്‍സവം അരങ്ങേറുന്നത്.

17 ഉപജില്ലകളില്‍നിന്നായി രണ്ടായിരത്തിലധികം കൗമാരതാരങ്ങളാണ് കായികമേളയില്‍ മാറ്റുരയ്ക്കുന്നത്. ഒരിനത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് മാത്രമേ സംസ്ഥാന തലത്തില്‍ ഇത്തവണ പങ്കെടുക്കാന്‍ കഴിയൂ.

MORE IN NORTH
SHOW MORE